Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
വീണു.
"പോന്നൂസേ നമ്മള് നമ്മള് ജയിച്ചു.. "
അവൾ വിതുമ്പലോടെ പറഞ്ഞു.
ഞാനവളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ കെട്ടിപിടിച്ചു.
"ഇന്നിനി കരഞ്ഞാൽ കുഞ്ഞു അടി കൊള്ളും. ചിരിക്കെടി.എല്ലാ പ്രശ്നങ്ങളും മറികടന്ന് ജയിച്ച എന്റെ പെണ്ണിന്റെ ചിരി ഒന്ന് കാണട്ടെ "
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ അവൾ മനോഹരമായി ചിരിച്ചു
"എന്റെ ചെക്കന് രണ്ടാം റാങ്ക്ണ്ടല്ലേ "
അവൾ എന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് ചുറ്റിവരിഞ്ഞു.
"ഉം..
"ഒന്നാം റാങ്ക് ഏട്ടനായാൽ മതിയായിരുന്നു."
അവൾ പതിയെ പറഞ്ഞു.
"പോടീ സകല സൗകര്യങ്ങളോടെ പഠിച്ച ഞാനെവിടെ കിടക്കുന്നു.ഈ നരകത്തിലിരുന്ന് പഠിച്ച നീഎവിടെ കിടക്കുന്നു. അല്ലെങ്കിലും എനിക്ക് എന്നും എന്റെ അമ്മൂനോട് തോൽക്കാനാണ് ഇഷ്ടം.!
ഞാനവളെ പൊക്കിയെടുത്തുകൊണ്ട് റൂമിലേക്ക് പോയി അച്ഛമ്മയുടെ പിറകിലൂടെ കയറി ഞാൻ കട്ടിലിൽ കിടന്നു. അവളെന്റെ നെഞ്ചിലും. ഞാൻ ഒരു കൈ കൊണ്ടവളെ ചേർത്ത് പിടിച്ച് ഞാൻ ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്തു.
"എന്താടാ ആഘോഷങ്ങളോക്കെ
തീർന്നില്ലേ ?
ഫോണെടുത്തു കൊണ്ട് ലച്ചു ചോദിച്ചു.
"ഞാൻ തറവാട്ടിലെത്തി ലച്ചൂ. പിന്നെ ഒരു സർപ്രൈസ് ണ്ട് !
"അതെന്താടാ.. ഇനി വേറൊരു സർപ്രൈസ്. !
"ഒന്നാം റാങ്ക് ആർക്കാന്നറിയോ?
മനസ്സിൽ നുരഞ്ഞു പൊന്തിയ സന്തോഷത്തോടെ ഞാൻ ചോദിച്ചു. എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അമ്മു എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"ആർക്കാ. നിന്റെ ഏതേലും ഫ്രണ്ട്സിനാണോ?
ലച്ചൂ അത്യധികം താല്പര്യത്തോടെ ചോദിച്ചു.
"അല്ലമ്മെ നമ്മടെ അമ്മു മേമക്കാണ് ഒന്നാം റാങ്ക് !
"ഭഗവാനെ നമ്മടെ അമ്മൂനോ?
അതിന് ആ പെണ്ണ് എക്സമൊക്കെ എഴുതാറുണ്ടോ?
💬 Comments
View all comments