0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

ചിരിയോടെ പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് തിരിച്ചു.

"ഒരേട്ടനു വേണ്ടി ഇവളും ഒരാൺകുട്ടിയെ ഞാനും വല്ലാണ്ട് ആഗ്രഹിച്ചിരുന്നു.ഇപ്പൊ കിട്ടിയല്ലോ എന്തായാലും.... "

അവർ സെന്റി അടിക്കാൻ തുടങ്ങിയപ്പോ ഞാൻ നൈസ് ആയിട്ട് വലിഞ്ഞു.നേരെ തറവാട്ടിലേക്ക് തന്നെയാണ് പോയത്.വണ്ടിയുടെ ശബ്ദം കേട്ട് അമ്മു ആദ്യം തന്നെ ഉമ്മറത്തു ഹാജരായിരുന്നു.

"പൈനാപ്പിൾ വാങ്ങീലെ...?
ഉമ്മറത്തേക്ക് കയറിയതും അവൾ തിരക്കി..

"പൈനാപ്പിളൊക്കെ വാങ്ങി ഒരുമ്മ തന്നാലേ തരൂ... ".

“സ്സ് അമ്മ കേക്കും ചെക്കാ... “

അവളെന്റെ വായപൊത്തി പരിഭ്രമത്തോടെ ഉണ്ടക്കണ്ണുരുട്ടി.
അതോടൊപ്പം ആ നനുത്ത ചുണ്ടുകളുടെ സ്പർശം എന്റെ കവിളിൽ പതിഞ്ഞു.പിന്നെ പിറകിൽ പിടിച്ചിരുന്ന പൈനാപ്പിളിന്റെ കവർ തട്ടിപറിച്ചതും അത് കെട്ടഴിച്ച് ഒരെണ്ണം വായിലേക്കിട്ടതും ഞൊടിയിടയിൽ കഴിഞ്ഞു. ഒരെണ്ണം അച്ഛമ്മക്ക് കൊടുത്തിട്ട് ഒന്നെടുത്തു എന്റെ നേരെ നീട്ടി.

"വേണ്ടാ നീ തിന്നാ മതി..
അവളുടെ ആക്രാന്തം കണ്ട് ഞാൻ ചിരിയോടെ പറഞ്ഞു.

ചൂളിപ്പോയ അവളെ ഞാൻ കസേരയിലേക്കിരുന്ന് മടിയിൽ പിടിച്ചിരുത്തി പിൻ കഴുത്തിൽ സ്നേഹ ചുംബനം നൽകി. അവൾ അപ്പോഴും പൈനാപ്പിളിനെ ആക്രമിക്കുകയാണ്.

"ആരും ഇല്ലേ ഇവിടെ...?

വടക്കേ മുറ്റത്തു നിന്ന് പരിചിതമായ ശബ്ദം കേട്ട് ഞങ്ങൾ ഒരുമിച്ചു ഞെട്ടി.അമ്മു എന്റെ മടിയിൽ നിന്നെണീറ്റ് വിട്ട് മാറി നിന്നു.ബീന ചെറിയമ്മ !
കുട്ടന്മാമയുടെ ഭാര്യ.ഞങ്ങളെ സൂക്ഷിച്ചു നോക്കി കൊണ്ട് അവർ ഉമ്മറത്തേക്ക് കയറി.മുഖത്ത് കള്ളലക്ഷണം വരാതിരിക്കാൻ ഞാനും പെണ്ണും പരമാവധി ശ്രമിച്ചു.

"ഓ നിങ്ങളിവിടെ ഉണ്ടായിരുന്നോ?
നീ എപ്പഴും ഇവിടെത്തന്നെ ആണോ കണ്ണാ.... ?

എന്നെ വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട് അവർ ചോദിച്ചു.

അതിന് ചെറിയമ്മക്ക് നഷ്ടമൊന്നും ഇല്ലല്ലോ..?

ആ

💬 Comments

View all comments