0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ട്. ശ്രീകുട്ടിയാവട്ടെ തെല്ലു നാണത്തോടെ മുഖം കുനിച്ചിരിക്കുന്നു.ലച്ചുവിന്റെ മണ്ടക്കൊന്ന് കൊടുത്തിട്ട് ഇറങ്ങി ഓടാനാണ് എനിക്കപ്പോ തോന്നിയത്.

"നിങ്ങക്ക് ഇതിലേറെ നല്ല മരുമകൾ ഇപ്പഴേ റെഡി ആണ് തള്ളേ..
ഞാൻ മനസ്സിൽ പിറുപിറുത്തു.

"എനിക്ക് തറവാട്ടിലേക്ക് പോണം.. "

ഞാൻ വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി നോക്കി.

"ഇന്നമ്മേടെകുഞ്ഞെങ്ങോട്ടും പോണില്ല,
അമ്മൂനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. "

ലച്ചു ഗൗരവത്തോടെ പറഞ്ഞു.

"കൊല്ലം കുടുമ്പഴാ ഇവരൊക്കെ വരുന്നേ. അന്നെങ്കിലും എന്റെ മോനിവിടെ നിക്ക്. !

ലച്ചു കരുണയില്ലാതെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.

"എന്നാലും അമ്മേ പാവല്ലേ മേമ"

ഞാൻ അവസാന ശ്രമമെന്ന രീതിയിൽ ചോദിച്ചു.

"അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ,
ഇന്നൊരു ദിവസം ഓളെ ആരും പിടിച്ചോണ്ട് പോവൂല... "
ലച്ചു ആ സംസാരം അവിടെ മുറിച്ചു കളഞ്ഞു.

"കണ്ണേട്ടന് ഞങ്ങള് വന്നത് ഇഷ്ടപ്പെട്ടില്ലേ ?

എന്റെ പരുങ്ങൽ കണ്ട് ശ്രീക്കുട്ടി എന്നെ ഉറ്റുനോക്കി..

"ഏയ് പോടീ എഴുതാപ്പുറം വായിക്കാതെ..

ഞാനവളുടെ തലക്ക് പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.

"നീ ഇവക്കൊരു കമ്പനി കൊടുക്ക് ചെക്കാ. വന്നപ്പോ തൊട്ട് ബോറടിച്ചിരിക്കാണ് പാവം..

ലച്ചു ശ്രീക്കുട്ടിയുടെ കയ്യിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഈ തള്ളയുടെ അവസാനമടുത്തു !

"ആ ഞാൻ ഡ്രസ്സ്‌ മാറ്റീട്ട് വരാ..

റൂമിൽ കയറി കതകടച്ചു ചുമരിൽ ആഞ്ഞു ചവിട്ടി ദേഷ്യം തീർത്തു. അവര് വന്നതല്ല എനിക്കിഷ്ടപ്പെടാത്തത്
ആ മുറപ്പെണ്ണ് ഡയലോഗും പിന്നെ തറവാട്ടിലേക്ക് പോണ്ടാന്ന് പറഞ്ഞതും. ഇന്നേത്.........
അല്ല ഇന്ന് അമ്മുവിനെയാണല്ലോ കണി കണ്ടത്. എന്തായാലും ഇന്നത്തെ ദിവസം കൊള്ളാം.

ബാത്‌റൂമിൽ കയറി അമ്മുവിന് ഡയൽ

💬 Comments

View all comments