0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

ചെയ്തു..

"ഇന്ന് വരില്ലാട്ടോ...
ഞാൻ വിഷമത്തോടെ പറഞ്ഞു.

അയ്യോ എന്ത് പറ്റി?
അവൾ പേടിയോടെ ചോദിച്ചു..

"ഇവിടെ മാമയൊക്കെ വിരുന്ന് വന്നിട്ട്ണ്ട്.അമ്മ വിടുന്നില്ല !പേടി ആവോ കുഞ്ഞൂന്?

“സാരല്ല.ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം
ഇനി അതോർത്തു വെഷമിക്കണ്ട...

അവളെന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു..

"പണി ഒക്കെ നേരത്തെ തീർത്ത്‌ വാതില് രണ്ടും അടച്ചോണ്ടു.ആളെ ഉറപ്പ് വരുത്താതെ ആര് വന്നാലും വാതില് തുറക്കണ്ടാ ട്ടോ.എന്തെങ്കിലും പേടി തോന്നിയാ അപ്പൊതന്നെ എന്നെ വിളിക്കണം... "

"ഉം..കുഴപ്പോന്നും ഇല്ലെന്നേ... "

അവൾ ഫോൺ വെച്ചു.

ഞാൻ ഭാരിച്ച മനസ്സുമായി ഡ്രസ്സ്‌ മാറ്റി പുറത്തിറങ്ങി. അപ്പോഴേക്കും ശ്രീക്കുട്ടി റെഡി ആയി നിക്കുന്നുണ്ട്.

"കാറ്‌ വേണേൽ എടുത്തോടാ..

മാമ ചാവി എന്റെ നേരെ നീട്ടി..

"വേണ്ടാ ബൈക്ക് മതി.. !
ശ്രീക്കുട്ടി ശഠിച്ചു.

അവളെയും കൂട്ടി ഞാൻ ബൈക്കെടുത്ത്‌ പോയി.ലക്ഷ്യ സ്ഥാനമൊന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ കറങ്ങികൊണ്ടിരുന്നു.

നെൽപ്പാടങ്ങളുടെ നടുവിലൂടെ ഉള്ള മൺപാതയിലൂടെ ബൈക്കോടിച്ചു ഞങ്ങൾ മെയിൻ റോഡിലെത്തി.ശ്രീക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവളെ ചടപ്പിക്കണ്ടാ എന്ന് വിചാരിച്ചു ഞാനും മനസ്സില്ലമനസ്സോടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു.കറക്കത്തിന്റെ ദൂരം കൂടുന്നതിനനുസരിച്ചു അവളും ഞാനും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചു.അത്യാകര്ഷകമായാണ് അവൾ സംസാരിക്കുന്നത്. നിഷ്കളങ്കമായ പെരുമാറ്റം.ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് ഞങ്ങൾ തമ്മില് കാണുന്നത് തന്നെ. പക്ഷെ അതിന്റെ യാതൊരു സങ്കോചവും അവൾക്കുണ്ടായിരുന്നില്ല.

"ഹോ ഇതെന്ത് ജാഡയാ കണ്ണേട്ടാ...

ഇടക്ക് ഞാൻ സീരിയസാവുമ്പോൾ അവൾ ചിണുങ്ങിക്കൊണ്ട് പറയും. അപ്പോൾ ഞാനും ഗൗരവം വിട്ട് അവളുടെ കുട്ടികളിക്ക് സപ്പോർട്ട് ചെയ്യും.അവളുടെ നിർബന്ധപ്രകാരം പാർക്കിലൊക്കെ പോയി കുറെ നേരം സംസാരിച്ചിരുന്നു. കൂടുതലും കോളേജ്

💬 Comments

View all comments