0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. "

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

"ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ...?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

"ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ....

ഞാൻ ശരിക്കും ചൂടായിപ്പോയി...

"അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

"മ്മ്.. ശരി ശരി..നാളെ രാവിലെ പോവാം ഒരുങ്ങി നിന്നോണ്ടു.. "

ഞാൻ ശബ്ദം ഒന്ന് മായപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

"ആ ശരി എന്നാ...
എന്റെ ഏട്ടൻ അനുചേച്ചിയെ കെട്ടിപിടിച്ചു ഉറങ്ങിക്കോ ട്ടോ. സ്വീറ്റ് ഡ്രീംസ്.. "

മറുപടി പറയുന്നതിന് മുന്നേ അവൾ കള്ളചിരിയോടെ ഫോൺ വെച്ചു.ഒരു പുഞ്ചിരിയോടെ ഫോൺ കട്ടാക്കി എണീക്കാനൊരുങ്ങുമ്പോൾ അനു വാതിൽ പടിയിൽ എന്നെ നോക്കി നിൽക്കുന്നു. ചോറുണ്ണാൻ കാണാഞ്ഞിട്ടു വിളിക്കാൻ വന്നതാണെന്ന് ആ നിൽപ്പും ഭാവവും കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

"ആരായിരുന്നു ഫോണില് "

അവൾ അധികാരഭാവത്തോടെ ചോദിച്ചു..

"ആരാണെങ്കിലും നിനക്കെന്താ,
എല്ലാം അറിയണോ?
ഞാൻ ദേഷ്യം അഭിനയിച്ചു..

ഒട്ടും പ്രതീക്ഷിക്കാതെ അത് കേട്ടതും പെണ്ണിന്റെ മുഖം വാടി പ്പോയി.. അവൾക്കത് നല്ലോണം ഫീൽ ആയിട്ടുണ്ട്..

"അല്ല... ഞാൻ ചോദിച്ചൂന്നെ
ഒള്ളൂ സോറി ... "

എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് പോവാനൊരുങ്ങിയ അവളെ ഞാൻ കൈ പിടിച്ച് വലിച്ച് എന്നിലേക്ക്

💬 Comments

View all comments