0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

ചേർത്തു..
എന്നെ നോക്കാൻ അവൾക്ക് ചെറിയ ബുദ്ധിമുട്ടുള്ളതായിട്ട് തോന്നി.

"അപ്പോഴേക്കും വാടിയോ..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. "

“അത് സാരല്ല, വന്നേ കഴിക്കാം “
ചമ്മലോടെ പറഞ്ഞു കൊണ്ട് അവളെന്നെ പിടിച്ച് വലിച്ചു.

"പോവല്ലേ.. ആതിരയാണ് വിളിച്ചേ
അവൾക്ക് സെര്ടിഫിക്കറ്റ് വാങ്ങാൻ എന്നോട് കൂടെ ചെല്ലാൻ പറ്റുവൊന്ന്. ഞാൻ ചെല്ലാന്ന് പറഞ്ഞു.ഞാൻ പൊക്കോട്ടെ...

"ഞാൻ പോണ്ടാന്ന് പറഞ്ഞാൽ പോവാതിരിക്കോ?

ഇത്തവണ നിറഞ്ഞ പുഞ്ചിരിയോടെയാണവളതു ചോദിച്ചത്..

"എന്താ സംശയം..
എന്റെ അമ്മൂട്ടി എന്ത് പറഞ്ഞാലും ഞാൻ കേൾക്കും !
അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണിന് നല്ലോണം ബോധിച്ചു.കഴുത്തിലൂടെ കയ്യിട്ട് അവളെന്റെ കണ്ണിലേക്കു ഉറ്റുനോക്കി.

"നാട്ടുകാര് പെൺ കോന്തൻ എന്ന് വിളിക്കും.. "

അവൾ ചിരിയോടെ പറഞ്ഞു.

"ആര് എന്ത് മൈര് പറഞ്ഞാലും.. എനിക്കൊന്നും ഇല്ലാ..
നീ എന്റെ നല്ലതിന് വേണ്ടിയെ എന്തും പറയൂ എന്നെനിക്കറിയാം... "

"തോന്ന്യാസം പറയരുതെന്ന് പറഞ്ഞിട്ടില്ലേ.. "

കൈത്തണ്ടയിൽ അമർത്തിയുള്ള നുള്ള് കൊണ്ട്
ഞാൻ എരിവലിച്ചു.എനിക്ക് വേദനിക്കുന്നുവെന്ന് കണ്ടപ്പോൾ അവൾ കയ്യെടുത്തു പിന്നെ അവിടെ തഴുകാൻ തുടങ്ങി.

"എന്റെ കുട്ടി തോന്ന്യാസം ഒന്നും പറയരുത് ട്ടോ . നമ്മടെ വാക്കുകൾ ആണ് നമ്മടെ സംസ്കാരം.!

"ഓ ശരി വല്യമ്മേ..
വന്നേ വിശക്കുന്നു.. "
ഞാനവളേം വലിച്ച് കഴിക്കാൻ പോയി.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ സ്നേഹപ്രകടനങ്ങൾ എല്ലാം ഒഴിവാക്കി. അച്ഛമ്മക്ക് സംശയം തോന്നരുതല്ലോ.. എന്നാലും അച്ഛമ്മ എണീറ്റു പോയ ഗ്യാപ്പിന് അവളൊരു ഉരുളയുരുട്ടി എന്റെ വായിൽ വെച്ചു തന്നു. കുറെ ദിവസമായിട്ടുള്ള പതിവാണത്. അവളുടെ പ്ലേറ്റിലെ ഒരു ചോറുരുളഎനിക്കുള്ളതാണ്.ഞാൻ തിരിച്ചും കൊടുക്കണം

💬 Comments

View all comments