Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]
അല്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം നോക്കണ്ട.ഭക്ഷണം കഴിഞ്ഞ് രണ്ടു പേരും കിടന്നു.അവളെ കട്ടിലിലേക്ക് ചാരി ഇരുത്തി ഞാൻ മടിയിൽ തലവെച്ചു കിടന്നു.അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സ്കൂളിൽ പഠിച്ചപ്പോൾ ഉള്ള കാര്യങ്ങളും തമാശകളും ഒക്കെ.ഓരോ കഥക്കനുസരിച്ചും അവളുടെ മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നുണ്ട്. അവളെതന്നെ നോക്കി കിടന്നെങ്കിലും അവള് പറഞ്ഞതൊന്നും കേട്ടില്ല. മഴ പെയ്തു തോർന്ന പോലെ അവളുടെ കഥ പറച്ചിൽ അവസാനിച്ചപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി.
"അല്ല നാളെ ഞാൻ എന്ത് വേണമെന്ന് പറഞ്ഞില്ല ഇതുവരെ...
"അതിലിപ്പോ ഇത്ര ചോദിക്കാനെന്താ, എന്തായാലും പോണം.. !"
"ഇങ്ങള് മുത്താണ് ബേബി ചേട്ടാ"
ഞാനവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ പാൽപ്പല്ലുകൾ കാട്ടി.
"പിന്നേ ഇങ്ങനെ കിടന്നാ മതിയോ. നോക്കണ്ടേ...?
ഞാൻ ഒട്ടും വഴങ്ങാത്ത ശൃംഗാര ഭാവം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു.
"നോക്കി കിടക്കെ ഒള്ളൂ..
ഒന്നും നടക്കൂല !
അവൾ മുഖം വെട്ടിച്ചു.
"അതെന്താ ഇപ്പൊ അങ്ങനെ...?
ഞാൻ നിരാശയോടെ ചോദിച്ചു.
"ആ ഇപ്പൊ ഇങ്ങനെയാണ്..
കല്യാണം കഴിയുന്ന വരെ ഒരേർപ്പാടും വേണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ട് !"
"ഓ സ്വന്തം കാര്യം സാധിച്ചെടുത്തല്ലോ ഉച്ചക്ക്..
അപ്പൊ ഇതൊന്നും ഓർമ ഉണ്ടായിരുന്നില്ലേ...?
ഞാൻ ദേഷ്യത്തോടെ അവളെ നോക്കിപറഞ്ഞു.
അത് കേട്ടതും അവളുടെ മുഖത്തെ ഫിലമെന്റ് അടിച്ചു പോയി.ഒരു നിമിഷം എന്തോ ആലോചിച്ചു കൊണ്ട് അവൾ ടോപ് പൊക്കി തലവഴി ഊരാനൊരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു.അവളുടെ മടിയിൽ നിന്നെണീറ്റ് അവളെ കിടത്തി ആ മാറിലേക്ക് മുഖം പൂഴ്ത്തി ഞാൻ മുറുക്കെ കെട്ടിപിടിച്ചു അവൾ എന്നെയും.
"എനിക്ക് ദേ ഇങ്ങനെ കിടന്ന മതി വേറൊന്നും വേണ്ടാ..
💬 Comments
View all comments