Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]
ഇടക്ക് കയറി എന്നെ തളർത്തി. ആതിരയാണെങ്കിൽ എന്റെ തൊട്ടടുത്ത് ബൈക്കിൽ ചാരി നിൽപ്പുണ്ട്.
"ആതിരക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ ഒന്ന് യൂണിവേഴ്സിറ്റി വരെ പൊക്കോട്ടെ?
ഞാൻ വിനയം വാരിവിതറി.
അതിന് എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ മോനിപ്പോ ഒരുങ്ങി കെട്ടി അവളുടെ വീട്ടില് എത്തിക്കാണും.
എന്ത് പ്രഹസനാണ് സജീ...
ലച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു.
"എന്നാലും എന്റെ ലച്ചൂനോട് പറയാതെ ഞാൻ പോവോ..
ഞാൻ പൊയ്ക്കൊട്ടെ?
ഇപ്രാവശ്യം ഞാനല്പം സീരിയസായാണ് ചോദിച്ചത്.സംഗതി കുളമായോ എന്ന മട്ടിൽ ആതിര എന്നെ നോക്കുന്നുണ്ടായിരുന്നു..
"ഉം.. ശരി ശരി.. വേഗം പോയിട്ട്
വാ. ഇന്നിവിടെ ചിലരൊക്കെ വരുന്നുണ്ട്... "
ലച്ചു കനത്തിൽ പറഞ്ഞു.
"അതാരാ അമ്മാ..?
"പോയിട്ട് വാ ചെക്കാ.. !
അതോടെ ഞാൻ ഫോൺ വെച്ചു. അവളെയും കൂട്ടി ഇറങ്ങി.അവൾ തൊട്ടടുത്ത് തന്നെയാണ് ഇരുന്നതെങ്കിലും അവൾ എന്നെ പിടിക്കുന്നൊന്നും ഇല്ലാ എന്ന് ഞാൻ ശ്രദ്ധിച്ചു.
"എന്താ ചിന്നൂ ഒന്നും മിണ്ടാത്തെ അല്ലെങ്കിൽ നിന്റെ വായടഞ്ഞ നേരം ഇല്ലല്ലോ.. "
രണ്ടു പേർക്കും ഇടയിലുള്ള സ്റ്റാർട്ടിങ് ട്രബിൾ മറികടക്കാൻ ഞാൻ തന്നെ മെനക്കെട്ടു.
"ഒന്നും ഇല്ലാ.. ഇപ്പൊ എന്തോ പഴയ പോലെ പറ്റണില്ല... "
അവൾ പതിയെ പറഞ്ഞു..
അതെന്തു പറ്റി..?
"അല്ല ഒന്നൂല്ല. പണ്ടത്തെ പോലെ അല്ലല്ലോ. ഇപ്പൊ എന്റേട്ടനല്ലേ..
ഇത്തിരി ബഹുമാനൊക്കെ വേണ്ടേ.?
അവൾ കുസൃതിയോടെ പറഞ്ഞു.
അതിനു മറുപടി പറയാതെ ഞാൻ പിറകിലേക്ക് കൈ നീട്ടി അവളുടെ കൈ വലിച്ച് എന്നിലേക്ക് വലിച്ചടുപ്പിച്ചു.ക്ഷണത്തിനു കാത്തിരുന്ന പോലെ അവൾ എന്റെ വയറിനു ചുറ്റും കൈ ചുറ്റി ഒട്ടിയിരുന്നു എന്റെ തോളിലേക്ക് തല വെച്ചു. അത്രക്കങ്ങോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
"ചിന്നൂട്ടീ...
അവളുടെ കയ്യിൽ തഴുകിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു...
ഉം..
അവളൊന്ന് മൂളിയതേ ഒള്ളൂ..
"നീ ഒരുമാതിരി സെന്റി പെങ്ങൾ ആയിപ്പോവുന്നുണ്ട് ട്ടോ. നമുക്ക് ടിക് ടോക്കിലെ പ്പോലെ ആയാ മതി. ഈ ചൂലെടുത്ത് പുറത്തെറിഞ്ഞിട്ട് ഒരു പാട്ടുണ്ടല്ലോ... വാവാ ഡിയറ് ബ്രദറ്.. അതൊക്കെ ബാക്ക്ഗ്രൗണ്ടില് കൊടുത്ത്.... ഏത്..?
അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ തോളിൽ കീഴ്ത്താടി കുത്തി
💬 Comments
View all comments