0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

എല്ലാരും ഉറങ്ങിക്കാണും.ഞാൻ പതിയെ ഉമ്മറവാതിൽ തുറന്ന് പുറത്തേക്കിറങ്ങി വാതിൽ പുറത്തു നിന്ന് ചാവി കൊണ്ട് പൂട്ടി.വണ്ടി എടുത്താൽ എല്ലാരും ഉണരും.പക്ഷെ ടാങ്ക് കവറിൽ നിന്ന് അവൾക്ക് മേടിച്ച ഫോൺ എടുക്കാൻ ഞാൻ മറന്നില്ല. ഉച്ചക്ക് തന്നെകൊടുക്കാൻ പറ്റീല. . പിന്നെ ഒന്നും നോക്കീല നേരെ ഒരോട്ടം വച്ചു കൊടുത്തു. അത് അവസാനിച്ചത് തറവാട്ടിലെ പിറകിലെ പറമ്പിൽ ആണ്. ഞാൻ തറവാടിന്റെ വടക്കേ മുറ്റത്തു എത്തിയതും ഉമ്മറത്ത് നിന്നും ഒരു രൂപം പുറത്തേക്ക് ചാടി കാവിനടുത്തേക്ക് ഓടി.ഒരു നിമിഷം അത് കണ്ട് ഞെട്ടിപ്പോയെങ്കിലും പൂർവാധികം ശക്തിയോടെ ഞാൻ ആ രൂപത്തിന് പിന്നാലെ കുതിച്ചു. ആകെ പരിഭ്രാന്തനായി ലക്ഷ്യമില്ലാതെയാണ് ആ മനുഷ്യൻ ഓടുന്നത്.ഇല്ലത്തൊടിയിൽ വേലിക്കകമ്പിക്കടുത്തത്ത്‌ ചാരി വെച്ചിരുന്ന ഒരു മരക്കഷ്ണം എന്റെ ശ്രദ്ധയിൽ പതിഞ്ഞതും ഞൊടിയിടയിൽ ഞാനത് കയ്യിലാക്കി ആഞ്ഞു കുതിച്ചു. ഒറ്റക്കുതിപ്പിന് അവന്റെ അടുത്തെത്തി ഞാൻ ആ മരക്കഷ്ണം ആഞ്ഞു വീശി..

ആാാ...

തലക്ക് പിറകിൽ ശക്തിയായ അടിയേറ്റ് അവൻ കമിഴ്ന്നടിച്ചു മുന്നിലേക്ക് വീണു.പിന്നെ ഞരങ്ങിക്കൊണ്ട് മലർന്നു കിടന്നു!

"കുട്ടൻമാമ...!

തടിക്കഷ്ണം കൊണ്ട് ആ മുഖത്തിനു നേരെ ആഞ്ഞു വീശുന്നതിനിടെ ഒരു ഞെട്ടലോടെ മനസ്സ് മന്ത്രിച്ചു.

"തല്ലല്ലേ കണ്ണാ..
കുട്ടമ്മാമ കയ്യുയർത്തി അപേക്ഷിച്ചു.

പക്ഷെ എന്റെ മനസ്സ് എന്നെ അനുസരിക്കാൻ തയ്യാറല്ലായിരുന്നു.ഞാൻ തലങ്ങും വിലങ്ങും അയാളെ ആഞ്ഞു പ്രഹരിച്ചു.പാമ്പിനെ തല്ലുന്ന പോലെയാണ് ഞാൻ തല്ലികൊണ്ടിരുന്നത്. ഓരോ അടിക്കും അയാൾ അലറിക്കൊണ്ട് പുളഞ്ഞു.

"നിന്റെ വീട്ടില് ഒരെണ്ണം ഇല്ലേ മൈരാ. എന്നിട്ടെന്തിനാ നീയീ പാവത്തിന് പിന്നാലെ...

സങ്കടത്തോടെ അലറിക്കൊണ്ട് ഞാൻ ആ വടി വലിച്ചെറിഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു. എന്ത് മൈര് കുടുംബമാണ്

💬 Comments

View all comments