0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.6K

ചായ കുടി കഴിഞ്ഞതും മാമയും ടീമും ഇറങ്ങി.അതിനിടെ ശ്രീക്കുട്ടി എന്റെ കൂടെ പത്തിരുപതു സെൽഫി കാച്ചിയിരുന്നു.

"അതിലെ ഇടക്കൊക്കെ ഇറങ്ങഡാ... “

വണ്ടിയിൽ കയറുന്നതിനു മുന്നേ ഉഷമ്മായി പറഞ്ഞപ്പോൾ ഞാൻ തലയാട്ടി..

"എനിക്ക് ലീവ് കിട്ടുന്ന ദിവസം വന്നാ മതിട്ടോ കണ്ണേട്ടാ... "

ശ്രീക്കുട്ടി വണ്ടിക്കുള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.ഞാൻ മുഖത്ത് തേച്ച്പിടിപ്പിച്ച ചിരിയോടെ അവരെ യാത്രയാക്കി.പിന്നെ ലച്ചുവിന്റെ തോളിൽ തൂങ്ങി അകത്തേക്ക് നടന്നു. അപ്പോഴാണ് കുട്ടമ്മാമയുടെ കോൾ വരുന്നത്.ലച്ചു അകത്തേക്കു പോയതും ഞാൻ ഫോണെടുത്തു.

"നീയെന്തിനാ വിളിക്കാൻ പറഞ്ഞെ?
കുട്ടമ്മാമയുടെ പരിഭ്രമിച്ച സ്വരം.

"ഒന്നൂല്ല ഞാൻ വീട്ടിലേക്ക് വരാം.. !
ഞാൻ മറുപടി നൽകിക്കൊണ്ട് വണ്ടിയെടുത്തു മൂപ്പരുടെ വീട്ടിലേക്ക് വിട്ടു. ചെന്നപ്പോൾ ഉമ്മറത്തു തന്നെയുണ്ട് കക്ഷി. തലക്ക് പിറകിൽ കെട്ടുണ്ട് .ദേഹത്ത്‌ ചെറിയ മുറിവുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു.

"നോക്ക് കണ്ണാ രാത്രി മൂത്രോഴിക്കാൻ പോയപ്പോ പന്നി പിന്നാലെ കൂടിയതാത്രെ... "

ബീന മേമ ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

ഞാനതിന് മറുപടിയായി ഒന്ന് മൂളിയതേയുള്ളൂ. കുട്ടമ്മാമ അപ്പോഴും എന്റെ മുഖത്തേക്ക് നോക്കുന്നില്ല. അച്ചന്റെ സ്ഥാനത്തുള്ള മനുഷ്യനെ തല്ലേണ്ടി വന്നതിൽ എനിക്കും മനസ്താപം ഉണ്ട്.

"ഇത് വെച്ചോ മാമേ..
ചെലവുള്ളതല്ലേ... !

ഞാൻ ബീന കാണാതെ മൂവായിരം രൂപ മൂപ്പരുടെ കയ്യിൽ
പിടിപ്പിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും അയാളത് വാങ്ങി

“എന്താവശ്യം ണ്ടെങ്കിലും പറയാൻ മടിക്കേണ്ട !

എന്ത് കണ്ടിട്ടാടാ ഈ പഞ്ച് ഡയലോഗൊക്കെ എന്നെന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നുണ്ടായിരുന്നെങ്കിലും എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

പിന്നെ ഞാനവിടെ നിന്നില്ല. ഉടനെ തന്നെ ഞാൻ വണ്ടിയെടുത്ത്‌ വീട്ടിലേക്ക് വിട്ടു.

💬 Comments

View all comments