0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.6K

അമ്മേടെ കുഞ്ഞിന്.. "

ലച്ചു എന്റെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എണീക്കാനൊരുങ്ങിയപ്പോ ഞാൻ തടഞ്ഞു. സത്യം പറഞ്ഞാൽ ആ സ്നേഹം എന്റെ കണ്ണ് നിറച്ചു തുടങ്ങിയിരുന്നു.അതിലുപരി അമ്മയെ നാളുകളായി പറ്റിക്കുന്നതിന്റെ കുറ്റബോധവും..

"കുറച്ച് നേരം ഇവിടെ കെടക്കമേ...
എത്ര നാളായി .. "

ഞാൻ ലച്ചുവിന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് പറഞ്ഞു.

"അമ്മക്ക് പണിയുണ്ട് കണ്ണാ
അവരെണീക്കുമ്പോഴേക്കും വല്ലതും ഉണ്ടാക്കണ്ടേ..?

"അതിനൊക്കെ ഇനീം സമയണ്ട്
വന്നേ...

ഞാൻ കെഞ്ചി.

“ഈ ചെക്കനെക്കൊണ്ട്…

ലച്ചു ചിരിയോടെ എന്റെ അടുത്ത് വന്ന് കിടന്നു.പിന്നെ എന്നെ മുറുക്കി കെട്ടിപിടിച്ചു. പിന്നെ എന്റെ തല പിടിച്ച് മാറിലേക്ക് അമർത്തി പുറത്ത് തലോടിക്കൊണ്ട് കിടന്നു.ഇതേ ശൈലി തന്നെ ആണ് അമ്മുവിനും. ചേരേണ്ടത് തന്നെയാണ് ചേർന്നത് !ഞാൻ മനസ്സിലോർത്തു
കുഞ്ഞുങ്ങളെപ്പോലെ ഞാൻ കാലെടുത്തു ലച്ചുവിന്റെ മേലേക്കിട്ടു മുറുക്കെ കെട്ടിപിടിച്ചു കിടന്നു. ആ കിടത്തം എനിക്ക് മാനസികമായി ഒരുപാട് സന്തോഷം നൽകി. തറവാട്ടിൽ കിടത്തം തുടങ്ങീട്ട് പിന്നെ ഇങ്ങനെ കിടന്നിട്ടില്ലാ...

"ആഹ് അമ്മേം കുഞ്ഞും ഒന്നെണീറ്റിരുന്നെൽ വല്ലോം കഴിക്കായിരുന്നു... !

ഉഷമ്മായിയുടെ ചിരിച്ചുകൊണ്ടുള്ള വർത്താനം കേട്ടാണ് ഞാനും ലച്ചുവും എണീറ്റത്. കണ്ണ് തിരുമ്മി നോക്കുമ്പോൾ ശ്രീക്കുട്ടിയും മാമയും അമ്മായിയും ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു.

"ഈ കുഞ്ഞിന്റെ ചോറൂണെന്നാ
ഓപ്പോളേ...?

ശ്രീക്കുട്ടി എന്നെ കളിയാക്കിക്കൊണ്ട് ലച്ചുവിനോട് ചോദിച്ചു.

"ചോറൂണല്ല ശഷ്ഠി പൂർത്തി ആയാലും എന്റെ മോന് എന്റെ ചൂട് പറ്റീല്ലെങ്കി ഉറക്കം വരൂല. "

ലച്ചു ചെറിയ ചമ്മലോടെ പറഞ്ഞു കൊണ്ട് ഉഷമ്മായിയേയും കൂട്ടി അടുക്കളയിലേക്ക് പോയി. എന്റെ കൂടെ കിടന്ന് എണീയ്ക്കാൻ നേരം ഒരുപാട് വൈകിയിരുന്നു.രാവിലെ

💬 Comments

View all comments