0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.6K

കണ്ണ് തുടക്കുന്നുണ്ട്.അത് കണ്ടപ്പോൾ ഞാൻ വിഷമത്തോടെ പിന്നാലെ ചെന്ന് അമ്മയെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.

"കൊഞ്ചാതെ പോ ചെക്കാ...
എന്നാലും നീ എന്നോട് തന്നെ ഇതൊക്കെ പറയണട്ടോ !

ലച്ചു നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

"ലച്ചൂസെ നമുക്കത് വേണ്ടാ.. എന്റെ അമ്മക്കുട്ടിയല്ലേ പ്ലീസ്. എന്നെയൊന്നു മനസിലാക്ക്... !

ഞാൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

"ദേ എനിക്കൊന്നും കൂടുതൽ പറയാനില്ല. നിന്റെ തള്ളയോട് പറയാൻ പറ്റാത്ത എന്ത് തേങ്ങയാടാ നിന്റെ മനസ്സില്
അതോ നീ വല്ല രണ്ടാം കെട്ടുകാരിയെ ആണോ കണ്ടു വെച്ചേക്കുന്നേ ?

ലച്ചു അലറി..

അമ്മ ഒന്നും ഉദ്ദേശിക്കാതെ പറഞ്ഞതാണെങ്കിലും അത് കേട്ടപ്പോൾ ഞാനൊന്ന് പതറി.

പിന്നെ അവിടെ നിക്കാൻ തോന്നീല ഞാൻ വണ്ടിയെടുത്തു തറവാട്ടിലേക്ക് വിട്ടു. അപ്പോഴാണ് അമ്മുവിന്റെ അച്ഛന്റെ കോൾ വരുന്നത്. ഇനി ഇതെന്ത് പുകിലാണോ എന്തോ..
ഞാൻ വണ്ടി ഒതുക്കികൊണ്ട് ഫോണെടുത്തു.

"ഹലോ എന്താ അച്ഛാ?

ഞാൻ ഔപചാരികതയോടെ ചോദിച്ചു..

"ഒന്നൂല്ല ഞാൻ വെറുതെ വിളിച്ചതാ... ഇന്നലെ വിളിച്ചപ്പഴാ അമ്മു റാങ്കിന്റെ കാര്യൊക്കെ പറഞ്ഞത്.. സന്തോഷായി ഒരുപാട്... !

"ആ അവള് മിടുക്കിയാ അച്ഛാ..
ഒന്നും പുറത്ത് കാണില്ലെന്നേ ഒള്ളൂ.. !

ഞാൻ സന്തോഷത്തോടെ മറുപടി നൽകി.

"അപ്പൊ നീയോ. കണ്ണേട്ടനാണ് എല്ലാം പഠിപ്പിച്ചു തന്നേന്നാണല്ലോ അവള് പറഞ്ഞെ...

മൂപ്പര് ചെറു ചിരിയോടെ പറഞ്ഞു..

"പിന്നെ എന്തായി വീട്ടില് പറഞ്ഞോ...?

എന്റെ നിശബ്ദത കണ്ടിട്ടാവണം ആകാംഷയോടെ അയാൾ ചോദിച്ചു.

"ഇ.. ഇല്ലാ... പറയാം. കുറച്ചൂടെ സമയം വേണം എനിക്ക്... !

ഞാൻ എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.

"അല്ല ഞാൻ

💬 Comments

View all comments