0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.6K

ചോദിച്ചൂന്നെ ഒള്ളൂ.. പെട്ടന്ന് തീർത്താൽ ഈ ഒളിച്ചു കളി അവസാനിപ്പിക്കാല്ലോ...

അച്ഛൻ പതിയെ പറഞ്ഞു നിർത്തി.

അതിനും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

"പിന്നെ ഞാൻ വിളിച്ച കാര്യം പറയാൻ മറന്നു.. മോഹനൻ ഉണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു ട്ടോ.. ആദ്യം എതിർത്തെങ്കിലും മോഹനൻ ആരാന്നറിഞ്ഞപ്പോ ഓൻ സമ്മതിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ കൊടുത്താ എപ്പോ വേണേലും ഒഴിഞ്ഞു തരാന്ന്... !

"അതൊക്കെ നമുക്ക് കൊടുക്കാം..

എന്റെ മറുപടി കിട്ടിയതും മൂപ്പര് ഫോൺ വെച്ചു.

ആ വാക്കുകൾ കുളിർമഴ പോലെയാണ് എനിക്ക് തോന്നിയത്. അപ്പൊ പടച്ചോൻ ഞങ്ങളെ കൈവിട്ടിട്ടില്ല... രണ്ടല്ല എത്ര ലക്ഷം വേണേലും കൊടുക്കാം എന്റെ പെണ്ണിനെ കിട്ടിയാ മതി !

ഫോൺ വെച്ചപ്പോൾ എന്റെ മനസ്സ് നിറഞ്ഞിരുന്നു.. ശരവേഗത്തിൽ ഞാൻ തറവാട്ടിലേക്ക് വിട്ടു.അമ്മുവിനെ അറിയിക്കാൻ ഒരു സന്തോഷ വാർത്തയും ഒരു ദുഃഖ വാർത്തയും കൊണ്ടാണ് പോവുന്നത്.

"വന്നേ സംസാരിക്കാനുണ്ട്.. !
അവളേം വലിച്ച് കൊണ്ട് ഞാൻ റൂമിൽ കയറി. എല്ലാം തുറന്ന് പറഞ്ഞു. ശ്രീക്കുട്ടിയുടെ കാര്യവും ഉണ്ണിമാമയുടെ സമ്മതവും എല്ലാം.എല്ലാം കേട്ടിട്ടും വല്യ ഭാവ വ്യത്യാസങ്ങളോന്നും അവളിൽ നിന്നും ഉണ്ടാവാത്തത് എന്നെ അത്ഭുതപ്പെടുത്തി.

" സമാധാനായിട്ട് മുഴുവൻ കേൾക്കാമെങ്കില് ഞാനൊരു കാര്യം പറയട്ടെ..

എന്റെ നെറുകിൽ തലോടിക്കൊണ്ട് അവൾ ചോദിച്ചു..

"എന്താ പെണ്ണെ...?

അവളുടെ മടിയിൽ തലവെച്ചു കിടക്കുന്ന ഞാൻ മുഖമുയർത്തി..

"പറയാം. പക്ഷെ ഇടക്ക് കേറി ഒന്നും പറയരുത്. മുഴുവൻ കേട്ടിട്ട് എന്നെ എന്ത് വേണേലും ചെയ്തോ "

അവൾ അഭ്യർത്ഥിച്ചപ്പോൾ എതിർക്കാൻ തോന്നീല..

“ആ പറ..”

ഞാൻ കണ്ണടച്ച് കൊണ്ട് പറഞ്ഞു.

"മുൻപ്

💬 Comments

View all comments