0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.6K

തമാശയായിട്ട് എന്നോടൊരു കാര്യം പറഞ്ഞിരുന്നില്ലേ ഉണ്ണിയെ ഒഴിവാക്കിയാലും വേറെ കെട്ടണ്ടാ ഞാൻ ചെലവിന് തന്ന് കൊണ്ടു നടന്നോളാം എന്ന്..
നമുക്ക് ശരിക്കും അത് പോലെ ആയാലോ..?

എന്നെ ഞെട്ടിച്ചു കൊണ്ടവൾ ചോദിച്ചു.കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ നോക്കുമ്പോൾ അവൾ തുടർന്നു.

അമ്മ പറഞ്ഞ പോലെ ശ്രീക്കുട്ടിയെ കണ്ണേട്ടൻ കെട്ടിക്കോ. നിങ്ങള് തമ്മിലെ ചേരൂ..
വല്ലപ്പോഴും എന്റടുത്തു വന്ന് ഇതുപോലെ എന്റെ മടീൽ കെടന്നാ മതി.. എനിക്ക് വേറൊന്നും വേണ്ടാ... "
അതിന് നാട്ടുകാര് ഒരു പേര് പറയല്ലോ എന്താത് ആ കീപ്പ് !
ഞാൻ കണ്ണേട്ടന്റെ കീപ് ആയിട്ടിരുന്നോളാം... !
എനിക്കതും സന്തോഷാ.... !
അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു നിർത്തി.

അമ്മൂ...

അറിയാതെ എന്റെ ശബ്ദം ഉയർന്നു.

അപ്പോഴേക്കും അവളുടെ കണ്ണുനീർതുള്ളികൾ എന്റെ കവിളിൽ വീണു തുടങ്ങിയിരുന്നു.
ക്രാസിയിലേക്ക് ചാരിയിരുന്ന് അവൾ മുഖം പൊത്തി അലറികരഞ്ഞു..

അവളുടെ വാക്കുകൾ കേട്ട് മരവിച്ചിരുന്ന ഞാൻ സ്വബോധം വീണ്ടെടുത്ത് കൊണ്ട് എണീറ്റു.

"ഒറ്റക്ക് എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഇനി ഞാൻ ഒന്നും പറയുന്നില്ല. ഞാൻ കാശു മുടക്കി വാങ്ങിയ എന്റെ താലി തിരിച്ചു തന്നാൽ എനിക്ക് പോവായിരുന്നു.എല്ലാം ഇന്നുകൊണ്ട് തീരണം !

എന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചുകൊണ്ട് അവളെന്നെ നോക്കി.

"അത് അത് ഞാൻ തരില്ല...
അത് മാത്രം ഏട്ടൻ എന്നോട് ചോദിക്കരുത്.. "

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

"താലി കീപ്പിനുള്ളതല്ല...
ഭാര്യേടെ കഴുത്തിൽ കെട്ടാൻ ഉള്ളതാ. വേഗം എടുത്ത് താ.. എനിക്ക് പോണം.. !

ഞാൻ അലറി... എന്റെ സർവ നിയന്ത്രണവും തെറ്റി ഞാനാകെ ഒരു ഭ്രാന്തനായി മാറിയിരുന്നു.

💬 Comments

View all comments