Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]
പറഞ്ഞു..
അതെന്തു പറ്റി..?
"അല്ല ഒന്നൂല്ല. പണ്ടത്തെ പോലെ അല്ലല്ലോ. ഇപ്പൊ എന്റേട്ടനല്ലേ..
ഇത്തിരി ബഹുമാനൊക്കെ വേണ്ടേ.?
അവൾ കുസൃതിയോടെ പറഞ്ഞു.
അതിനു മറുപടി പറയാതെ ഞാൻ പിറകിലേക്ക് കൈ നീട്ടി അവളുടെ കൈ വലിച്ച് എന്നിലേക്ക് വലിച്ചടുപ്പിച്ചു.ക്ഷണത്തിനു കാത്തിരുന്ന പോലെ അവൾ എന്റെ വയറിനു ചുറ്റും കൈ ചുറ്റി ഒട്ടിയിരുന്നു എന്റെ തോളിലേക്ക് തല വെച്ചു. അത്രക്കങ്ങോട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
"ചിന്നൂട്ടീ...
അവളുടെ കയ്യിൽ തഴുകിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു...
ഉം..
അവളൊന്ന് മൂളിയതേ ഒള്ളൂ..
"നീ ഒരുമാതിരി സെന്റി പെങ്ങൾ ആയിപ്പോവുന്നുണ്ട് ട്ടോ. നമുക്ക് ടിക് ടോക്കിലെ പ്പോലെ ആയാ മതി. ഈ ചൂലെടുത്ത് പുറത്തെറിഞ്ഞിട്ട് ഒരു പാട്ടുണ്ടല്ലോ... വാവാ ഡിയറ് ബ്രദറ്.. അതൊക്കെ ബാക്ക്ഗ്രൗണ്ടില് കൊടുത്ത്.... ഏത്..?
അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ തോളിൽ കീഴ്ത്താടി കുത്തി എന്നെ ചുറ്റി വരിഞ്ഞ് അവളിരുന്നു. പതിയെ പെണ്ണ് ഉഷാറാവാൻ തുടങ്ങി. ഓരോന്ന് പറയാനും ചിരിക്കാനും തുടങ്ങി.ഇടക്ക് അവൾ തനി പെങ്ങളായി ഉപദേശങ്ങളും തരാൻ തുടങ്ങി. അങ്ങനെ അവിടെ എത്തിയതേ അറിഞ്ഞില്ല.യൂണിവേഴ്സിറ്റി കാമ്പസിൽ എത്തുമ്പോൾ സമയം പതിനൊന്നു മണിയായിരുന്നു.പ്രതീക്ഷിച്ചതിലും അധികം ആളുകളെ അവിടെ കണ്ടതോടെ അവൾ എന്റെ കയ്യിലെ പിടുത്തം മുറുക്കി.
"നീ ആദ്യായിട്ടാണോ ഇവിടെ...?
അവളുടെ എക്സ്പ്രഷൻ കണ്ട് ഞാൻ ചോദിച്ചു..
"ഉം.. വരേണ്ട ആവശ്യം ഒന്നും ണ്ടായിട്ടില്ലല്ലോ..?
കാമ്പസിലെ ആ നിൽപ്പ് എന്നെ പഴയ പല കാര്യങ്ങളും ഓർമിപ്പിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇവിടെ ഒരു ഹോസ്റ്റൽ സമരം നടന്നിരുന്നു. അന്ന് എസ് എഫ് ഐ ക്ക്
💬 Comments
View all comments