Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
ആൾ പഞ്ചപാവം ആണ് താനും.
"എടീ പൊട്ടീ.. എന്തായാലും ഇതറിഞ്ഞാൽ അമ്മ നിന്നെ കാണാൻ വരും. ആദ്യമേ പോരുന്നതല്ലേ നല്ലത്..?
"മുത്തപ്പാ ....
അത് കേട്ടതും അവൾ നെഞ്ചിൽ കൈവെച്ചു.
"നീ വന്നേ.. "
ഞാനവളുടെ കൈ പിടിച്ച് വലിച്ചു.
"നിക്ക് ചെക്കാ ഷാൾ ഇടട്ടെ.. !
ടെൻഷൻകൊണ്ടും ഭയം കൊണ്ടും അവൾ ആകെ വിളറിയിരുന്നു.
ഇത്രേം ദിവസം ആയിട്ടും ഇത്രേം കൂട്ടായ അമ്മയോട് എന്തുകൊണ്ട് ഇത് പറഞ്ഞില്ലാന്ന് എല്ലാരും ചോദിച്ചില്ലേ. അതിന് ഒറ്റ ഉത്തരമേ ഒള്ളു. അന്നത്തോടെ തറവാട്ടിലെ പൊറുതി തീരും.എന്റെ പെണ്ണ് ഒറ്റക്കാവും.
"അല്ലെങ്കിൽ നീ പിന്നെ വന്നാ മതി.ഇനി അത് കൊണ്ട് തടിച്ചീടെ ഈഗോ വർക്ക് ഔട്ട് ആവണ്ട.. !
ഞാൻ അവളെ തടഞ്ഞു.
"ആഹ് ഞാനത് പറയാൻ നിക്കുവായിരുന്നു.ഞാൻ വന്നോളാം കണ്ണേട്ടൻ പറയുമ്പോഴേക്കും ഞാൻ വന്നോളാം.. "
"വാവേ ഇനി എന്തൊക്കെയാ നടക്കാന്ന് പറയാൻ പറ്റൂല.. എന്ത് വന്നാലും കുഞ്ഞു ഫേസ് ചെയ്തോണം.. !
അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് ആ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ടത് പറയുമ്പോൾ എന്റെ ശബ്ദവും ഇടറിയിരുന്നു..
അവളെ വിട്ട് ഞാൻ റൂമിൽ നിന്നിറങ്ങി. മഴ അപ്പോഴും നിന്നിട്ടില്ല.ഞാൻ മഴയത്ത് വണ്ടിയെടുത്ത് പോരുന്നത് കണ്ട് അച്ഛമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതിന് ചെവി കൊടുക്കാതെ ഞാൻ വീട്ടിലേക്ക് വിട്ടു.അവിടെ എത്തിയപ്പോഴേക്കും ഞാനാകെ നനഞ്ഞൊട്ടിയിരുന്നു. എന്റ വരവ് കണ്ട് ലച്ചു ഉമ്മറത്തു നിന്നും അന്തം വിട്ട് നോക്കി. പിന്നെ അകത്തേക്കോടി തോർത്ത് എടുത്ത് എന്റെ നേരെ ഓടി വന്നു.
"ഈ പെരും മഴ നനഞ്ഞു വരാൻ മാത്രം ഇവിടെ ആരേലും
💬 Comments
View all comments