Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
ചത്തോ ചെക്കാ.... "
എന്റെ തല തോർത്തി തരുന്നതിനിടെ ലച്ചു സ്വല്പം ദേഷ്യത്തോടെ ചോദിച്ചു...
ദിവസങ്ങളായി എന്റെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്ന മനോവിഷമവും കുറ്റബോധവും അതും കൂടിയായപ്പോൾ സകലസീമകളും ലംഘിച്ചുകൊണ്ട് കണ്ണുകളിലൂടെ പുറത്തേക്കൊഴുകി.അത് ലച്ചു കാണാതിരിക്കാൻ ഞാൻ മുഖം വെട്ടിച്ചുവെങ്കിലും അമ്മ ബലമായി എന്റെ മുഖം നേരെ പിടിച്ച് വെച്ച് എന്നെ നോക്കി..
"എന്താടാ.. എന്ത് പറ്റി..?
"ഹേയ് ഒന്നൂല്ല..
ഞാൻ കണ്ണ് തുടച്ചു കൊണ്ട് അമ്മയുടെ കവിളിൽ അമർത്തി ഉമ്മ വെച്ച് ചെറുതായി കടിച്ചു.ഇനി ഇത്തരം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാവുമോന്ന് യാതൊരു നിശ്ചയവും ഇല്ലാ.
"കാര്യം പറയാൻണ്ട് ഇവിടെ കെടന്ന് മോങ്ങിയ മോന്തക്ക് ഞാനൊന്ന് തരും !
ലച്ചു എന്റെ നേരെ കയ്യോങ്ങി..
"അമ്മേനോട് പറയെടാ... "
പിന്നെ എന്റെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു.
"ഞാൻ പറയാം. പക്ഷെ എന്നെ തല്ലിയാലും കൊന്നാലും കൊഴപ്പല്ല പക്ഷെ എന്നോട് മിണ്ടാതിരിക്കൂലാന്ന് ലച്ചു വാക്ക് തരണം.. "
"ഓ ശരി. പക്ഷെ ചട്ടുകം പഴുപ്പിച്ച്
ഞാൻ ചന്തിക്ക് വെക്കും.
വല്ല കുരുത്തക്കേടും ഒപ്പിച്ചോ നാറി നീ....
ലച്ചു എന്റെ മുഖം പിടിച്ചുയർത്തി കണ്ണിലേക്കു നോക്കി.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ലച്ചു എന്നേം വലിച്ച് റൂമിലേക്ക് പോയി കട്ടിലിൽ ചാരി ഇരുന്ന് കാല് നീട്ടി. എന്നിട്ടെന്നേ മടിയിലേക്ക് ക്ഷണിച്ചു. പണ്ട് മുതലേ ഉള്ള ശീലം ആണത്. ആ മടിയിൽ കിടന്നാണ് ഞാൻ എന്റെ പരാതികളും പ്രശ്നങ്ങളും ലച്ചുവിനോട് പറയാറ്.എല്ലാത്തിനും ഉടനടി പരിഹാരവും കിട്ടാറുണ്ട്. ഇത് പക്ഷെ...
ഞാൻ മടിയിലേക്ക് കിടന്നെങ്കിലും ഒരു വാക്ക് പോലും എന്റെ തൊണ്ടയിൽ നിന്ന് ഉയർന്നില്ല.എത്ര ധൈര്യം
💬 Comments
View all comments