0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

നടിച്ചിട്ടും എനിക്ക് ആ മുഖത്തേക്ക് നോക്കാൻ പോലും പറ്റീല. അങ്ങനെ പെട്ട് കിടക്കുമ്പോഴാണ് ഉമ്മറവാതിലിൽ മുട്ട് കേട്ടത്.

"ഇതാരപ്പാ... "

ലച്ചു എന്റെ തല പിടിച്ച് മാറ്റി സാരിതലപ്പ് കയ്യിൽ ചുറ്റി എണീറ്റു പോയി..

"ആ അമ്മു.. അകത്തോട്ടു വാടീ പെണ്ണെ... നിനക്കീവഴി ഒക്കെ അറിയോ ?

"കണ്ണാ മേമ വന്നിരിക്കുന്നെടാ...

ലച്ചു എന്നോടായി വിളിച്ചു പറഞ്ഞു.

ആാാ...

ഞാനൊന്ന് മൂളിയതേ ഒള്ളൂ.ആ കോരിച്ചൊരിയുന്ന മഴയിലും ഞാൻ വിയർത്തിരുന്നു.ആരുടെ അമ്മേനെ കെട്ടിക്കാനാണാവോ ഈ നശിച്ച മഴ.. !

നിമിഷങ്ങൾക്കുള്ളിൽ പൂച്ചകുഞ്ഞിനെപ്പോലെ അമ്മു അമ്മയുടെ പിന്നാലെ റൂമിലേക്ക് വന്നു. അതോട് കൂടെ എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ആദ്യമായിട്ട് സ്റ്റേജിൽ കേറുന്ന കുട്ടിയുടെ മനസികാവാസ്ഥയിൽ ആയിരുന്നു ഞാൻ സ്വന്തം അമ്മയെ ആണോ നീ ഇങ്ങനെ പേടിക്കുന്നെ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചെങ്കിലും അതൊന്നും എന്റെ പ്രശ്നത്തിന് പരിഹാരമായില്ല..

"വാ മോളെ. ഇവിടെ ഇരിക്ക്..
നീങ്ങി കിടക്ക് ചെക്കാ... "

ലച്ചൂ ചിരിയോടെ എന്നെ തള്ളി നീക്കി കൊണ്ട് അമ്മുവിനെ പിടിച്ചു കട്ടിലിൽ ഇരുത്തി.

അമ്മു മുഖത്തൊരു വിളറിയ ചിരി പാസാക്കി കട്ടിലിൽ ഇരുന്ന് എന്നെ പാളി നോക്കി. ഒന്നും പറഞ്ഞിട്ടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.

"നീ ഒന്ന് നന്നായിട്ടുണ്ട് പെണ്ണെ..
നിറം കൂടി.. മുടിയും കൂടി "

ലച്ചു അവളെ തൊട്ടുഴിഞ്ഞു കൊണ്ട് പറഞ്ഞു.

അവൾ വോൾട്ടേജ് കുറഞ്ഞ ഒരു ചിരി പാസാക്കി.

"ആഹ് മറന്നല്ലോ ഈശ്വരാ..
“റാങ്ക് കിട്ടിയതിനു നിനക്കൊരു സമ്മാനം ണ്ട്. പിന്നെ അതിലെ ഒന്നും ഇറങ്ങാൻ കൂടീല.. അതാ തരാൻ മറന്നേ.... "

💬 Comments

View all comments