0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

വെറുതെ കൊത്തികടിക്കാൻ എന്തെങ്കിലും പറയുമെന്നല്ലാതെ ഇന്നുവരെ ഞാൻ ലച്ചുവിനെ എതിർത്തിട്ടില്ലാ.എന്റെ വാക്കുകൾ കേട്ട് അമ്മ ഒരു നിമിഷം നിശബ്ദയായി തർക്കം ഒരുവിധം അവസാനിച്ചു എന്ന് കരുതുമ്പോഴാണ് അടുത്ത പണി വരുന്നത്..

"ഇങ്ങോട്ട് നീങ്ങി നിക്കെടി...

അമ്മുവിനെതിരെ തിരിഞ്ഞു കൊണ്ട് അമ്മ അലറി..

ചുരിദാറിന്റെ ഷാൾ കയ്യിൽ ചുരുട്ടിപിടിച്ച് തലകുനിച്ചു കൊണ്ട് അമ്മു ലച്ചുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. പേടിച്ചരണ്ട അവളുടെ ഉണ്ടക്കണ്ണുകൾ ഇടക്കെന്നെയും ഒന്ന് പാളി നോക്കി.

"മര്യാദക്ക് ഇവനെ വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോ..
അതാ നിനക്ക് നല്ലത്... !

എന്നോട് തർക്കിച്ചിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായ ലച്ചു അമ്മുവിനെ ആക്രമിക്കുകയാണ്. ദേഷ്യം കൊണ്ട് ആ കണ്ണുകൾ ചുവന്നിട്ടുണ്ട്..

"എനിക്കതിന് കഴിയില്ല......

അമ്മു വിക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു. പിന്നെ ദയനീയമായി എന്നെ നോക്കി.
അവളെക്കാൾ നിസ്സഹായനായി നിൽക്കുന്ന ഞാൻ എന്ത് ചെയ്യാൻ !

"ഇവൻ മാത്രം ഒന്നും അല്ലല്ലോ നാട്ടില് ആണായിട്ട്.. നീ വിചാരിച്ചാൽ ഇനീം കിട്ടും. അതിനുള്ള മിടുക്ക് നിനക്കുണ്ട്... !

"അമ്മേ....

അത്രമേൽ ദയനീയമായിരുന്നു എന്റെ സ്വരം.

അമ്മു അതിനൊന്നും മറുപടി പറയാതെ കണ്ണ് നിറച്ചു കൊണ്ട്
തന്നെ നിക്കുവാണ്.ലോകത്തൊരു കാമുകനും ദുസ്വപ്‌നം പോലും കാണാനാഗ്രഹിക്കാത്ത സീനുകളാണ് എന്റെ മുന്നിൽ നടക്കുന്നത്.

"എന്താടി നിന്റെ നാവിറങ്ങി പോയോ..
എന്റെ മോനെ മറക്കാൻ ഉദ്ദേശംമില്ലെങ്കിൽ കൊല്ലാനും മടിക്കില്ല ഞാൻ.... !

അവൾക്ക് നേരെ ചീറിയടുത്ത്‌ ലച്ചു അമ്മുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു. ശക്തമായ പിടിയിൽ ശ്വാസം മുട്ടി അമ്മുവിന്റെ കണ്ണുകൾ മേലോട്ട് മറിയാൻ തുടങ്ങി. അവൾ മരണ വെപ്രാളത്തോടെ എന്നെ കൈ കാട്ടി വിളിക്കാൻ ശ്രമിച്ചു..

ഒരു

💬 Comments

View all comments