0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

തീർത്തു.അതല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എന്റെ കൈ ലച്ചുവിന് നേരെ ഉയർന്നേനെ. അത്രയും പിടിവിട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ...

അത് കണ്ടപ്പോൾ പേടികൊണ്ടല്ലെങ്കിലും ലച്ചു ഒന്നടങ്ങി.പിന്നെ കട്ടിലിൽ ഇരുന്നു.

"അമ്മേടെ കുട്ടിക്ക് എന്താ ചെയ്യണേന്ന് വല്ല വിചാരോം ണ്ടോ..? ഉണ്ണിമാമയുടെ മുഖത്ത് നീയെങ്ങനെ നോക്കും.?

ഇത്തവണ ആ ശബ്ദം ഇത്തിരി മയപ്പെട്ടിരുന്നു.

“പറ്റിപ്പോയി അമ്മേ. പിന്നെ ഉണ്ണിമാമേടെ കാര്യം എന്നെക്കൊണ്ട് പറയിക്കണ്ട.
അമ്മ വിചാരിക്കുന്ന പോലെ ഇവളെന്നെ വശീകരിച്ചതൊന്നും അല്ല. ഞാനാണ് പുറകെ നടന്നത്"

ഞാൻ തലകുമ്പിട്ടുകൊണ്ട് പറഞ്ഞു.

"അച്ഛനോട് നീ എന്ത് പറയും
ചെറിയമ്മയെ കല്യാണം കഴിക്കണം ന്നോ..?

വീണ്ടും ലച്ചുവിന്റെ മട്ടുമാറി.
അതിനെനിക്ക് സത്യം പറഞ്ഞാൽ ഉത്തരം ഉണ്ടായിരുന്നില്ല.

"കണ്ണാ നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് ഞങ്ങളെ ധിക്കരിച്ച് ഇവളെ കെട്ടാം. ഇറക്കി വിടുകയൊന്നും ഇല്ലാ നിനക്കീ വീട്ടിൽ തന്നെ കഴിയാം.
പക്ഷെ ലച്ചൂന്ന് ഒരു വാക്ക് നീ ശബ്ദിക്കാൻ പാടില്ലാ.അതോടെ കഴിയും നീയും ഞാനും തമ്മിലുള്ളതെല്ലാം.ഇനി എല്ലാം നിന്റെ ഇഷ്ടം. !

"അങ്ങനെ ആണേൽ എനിക്കെന്നോ ആവായിരുന്നു. എനിക്കെന്റെ ലച്ചു കഴിഞ്ഞിട്ടേ ഒള്ളൂ ആരും. അതമ്മക്ക് അറിയാഞ്ഞിട്ടല്ലല്ലോ....

അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.

"എന്നാ അമ്മേടെ കുഞ്ഞ് ഇതിവിടെ വെച്ച് മറന്നു കള
അമ്മ മോന് നല്ലൊരു പെണ്ണിനെ കണ്ടെത്തി തരാം.. !

ലച്ചു എന്റടുത്തേക്ക് വന്ന് അനുനയിപ്പിക്കാൻ നോക്കി.

"അത് നടക്കില്ലമ്മേ. അമ്മ സമ്മതിക്കാതെ ഞാൻ ഇവളെ കെട്ടൂലാന്നെ ഞാൻ പറഞ്ഞുള്ളൂ.
പക്ഷെ ഇവളെ ആര് എന്ത് പറഞ്ഞാലും ഞാൻ ഉപേക്ഷിക്കില്ല.....

വളരെയധികം മനപ്രയാസത്തോടെയാണ് ഞാനത് പറഞ്ഞത്. തമാശക്ക്

💬 Comments

View all comments