Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
തമാശക്കാണെന്ന് പറഞ്ഞതല്ലേ…
അവളെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ലച്ചു എന്റെ നേരെ ചീറി.അമ്മു ഒന്നും മിണ്ടാതെ വീണ്ടും എന്റെ കൈ പിടിക്കാൻ നോക്കി..
"മാറി നിക്കെടി.. ചൂലേ..
എന്നെ തൊട്ടു പോവരുത്.
എനിക്ക് നിന്നെ കാണേം വേണ്ടാ.....
എല്ലാ നിയന്ത്രണവും വിട്ട ഞാൻ
അലറി..
"ഞാൻ പറഞ്ഞിട്ട അവള്. നീയെന്നെയാ തല്ലണ്ടെ.. ഇവളെയല്ല ....
അവളെ തല്ലിയത് ലച്ചുവിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല...
"കണ്ണേട്ടാ സോറി.....
"മിണ്ടണ്ട നീയെന്നോട്..നിനക്ക് വട്ട് കളിപ്പിക്കാനുള്ള കോമാളി അല്ല ഞാൻ. എന്നാലും നീയെന്നോടിത് ചെയ്തല്ലോടി....”
സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു..
"ഞാൻ നിർബന്ധിച്ചോണ്ടാടാ ഈ പാവം...
ലച്ചു ആദ്യമായി എന്റെയടുത്ത് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.
"എനിക്കിത് തന്നെ വേണം. ആ നരകത്തിൽ നിന്ന് ചേർത്ത് പിടിച്ചതിന് എനിക്ക് വയറു നിറച്ചു കിട്ടി.... മതിയായി എല്ലാം.. “
ദേഷ്യം കൊണ്ട് എന്റെ വായിൽ നിന്ന് എന്തൊക്കെയാണ് വരുന്നതെന്ന് എനിക്ക് തന്നെ നിശ്ചയമില്ലായിരുന്നു.
"കണ്ണാ മതി.. !
പറഞ്ഞ് പറഞ്ഞ് ഏറണ്ട പോടാ അപ്പുറത്ത്.. !
മുഖം പൊത്തികരയുന്ന അവളെ മറികടന്നു കൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല.എവിടേക്കെങ്കിലും പോയാൽ മതി എന്നായിരുന്നു എനിക്ക്. അവളുടെ മുഖം കാണുന്നത് പോലും എനിക്ക് അസഹ്യമായി തോന്നി. എങ്ങോട്ട് പോവും.. ജിഷ്ണുവിന്റെ കൂടെ പോയാ അത് കള്ളുകുടിയിലെ അവസാനിക്കൂ..
ചിന്നു !
അതെ അവൾക്കേ ഇപ്പൊ അല്പമെങ്കിലും ആശ്വസിപ്പിക്കാൻ കഴിയൂ..
വണ്ടിയെടുത്ത് പോകാനൊരുങ്ങുമ്പോൾ അവർ രണ്ടുപേരും ഉമ്മറത്തേക്ക് വന്നു അവളെ കണ്ട ദേഷ്യത്തിൽ പോണപോക്കിൽ മുറ്റത്തിരുന്ന ചെടി ചട്ടി ചവിട്ടി മറിച്ചിട്ടാണ് ഞാൻ പോയത്.
ഞാൻ
💬 Comments
View all comments