Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
പിടിച്ചെഴുന്നേൽപ്പിച്ച് അവളെ ചുറ്റിപിടിച്ചു കവിളിൽ ഉമ്മവെച്ചു.
"അമ്മേടെ പൊന്നിന് നേരത്തെ വേദനിച്ചായിരുന്നോടാ...?
അവളുടെ കഴുത്തിൽ ഉഴിഞ്ഞു കൊണ്ട് അമ്മ ചോദിച്ചു..
"വേദനിച്ചെങ്കിൽ തന്നെ എന്റെ ലച്ചുമ്മ അല്ലേ ഞാൻ സഹിച്ചു.....
അമ്മു അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു.
ഇതെല്ലാം കണ്ട് ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ.കാണാനൊത്തിരി ആഗ്രഹിച്ച സീൻ ആയിരുന്നെങ്കിലും എന്റെ ചങ്കിൽ കത്തി കുത്തിയിറക്കിയപോലെയാണ് എനിക്ക് തോന്നിയത്. അമ്മയുടെ പ്രതികാരം നൂറു ശതമാനം ന്യായം ആണ്. അത് കൊണ്ട് തന്നെ ലച്ചുവിനോട് ഒരു തരിമ്പും എനിക്ക് ദേഷ്യം തോന്നിയില്ല.
പക്ഷെ അമ്മു !
എന്റെ കൂടെ നിന്ന് ഒറ്റുകാരിയുടെ പണിയല്ലേ അവൾ കാണിച്ചത്?
ലച്ചു അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ഞാൻ ഓരോ നിമിഷവും കിടന്ന് ഉരുകിയത് അവൾക്കും അറിയാവുന്നതല്ലേ. എന്നിട്ട് അവൾ നേരത്തെ കുറ്റസമ്മതം നടത്തി മാപ്പുസാക്ഷി ആയിരിക്കുന്നു. ഇപ്പൊ ഞാനാരായി..?
ഞാനറിയാതെ കാലുകൾ ചലിച്ചു തുടങ്ങി.എന്റെ കണ്ണ് നിറഞ്ഞിരുന്നു.
"എന്നെ വീണ്ടും പൊട്ടനാക്കിയപ്പോ തള്ളക്കും മോൾക്കും സമാധാനം ആയല്ലോ !
ഞാൻ ആരെയും നോക്കാതെ അരിശത്തോടെ പറഞ്ഞു.
"കളയെടാ കുഞ്ഞേ ഞങ്ങള് തമാശക്ക് കാണിച്ചതല്ലേ...?
ലച്ചു എന്റെ കയ്യിൽ പിടിച്ച് കൊണ്ട് സമാധാനിപ്പിച്ചു.
"സാരമില്ലമ്മേ.. അമ്മ കാണിച്ചതിൽ ഒരു തെറ്റും ഇല്ല..
ഞാൻ അമ്മയെ നോക്കി പറഞ്ഞു.
“കണ്ണേട്ടാ... ഞാൻ.. അമ്മ പറഞ്ഞപ്പോ....
അമ്മുവിന്റെ ശബ്ദം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
എന്റെ മനസ്സിലെ ദേഷ്യം മുഴുവൻ കൈയ്യിലേക്ക് ഒഴുകിയെത്തിയതും എന്റെ വലത്തേ കൈ അവളുടെ കവിളിനു നേരെ ഉയർന്നു.കൈവീശിയുള്ള അടി കിട്ടിയതും അവൾ മുഖം പൊത്തി കൊണ്ട് നിലത്തു വീണു.
"നീയെന്താടാ കാണിച്ചേ...
💬 Comments
View all comments