0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

എന്തായാലും അമ്മ അറിയൂല ഷുവറാ..”.

എനിക്കത് അത്രയും ഉറപ്പായിരുന്നു. അമ്മു തന്നെ അല്ലാതാര്?

"അത് എന്തെങ്കിലും ആവട്ടെ എനിക്കൊന്നേ പറയാനുള്ളൂ വേഗം ചെന്ന് ചേച്ചിയോടുള്ള പിണക്കം മാറ്റണം. നൂറ് ജന്മം തപസ്സു ചെയ്താലും അത് പോലൊന്നിനെ ഏട്ടന് കിട്ടൂല..”

അവൾ ഒരൽപ്പം ദേഷ്യത്തോടെയാണത് പറഞ്ഞത്.

"ഓഹ് പിന്നെ.. “
അവൾ പറയുന്നത് സമ്മതിച്ചു കൊടുക്കാൻ എന്റെ ഈഗോ സമ്മതിച്ചില്ല.

കുറച്ച് നേരം കൂടെ ചിന്നുവിന്റെ മടിയിൽ തലവെച്ചു കിടന്നു. എന്റെ മൂഡ് മാറ്റാൻ അവൾ ഇടയ്ക്കിടെ ഓരോന്ന് പറഞ്ഞ് എന്നെ ചിരിപ്പിച്ചു.മനസ്സിന്റെ ഭാരം താല്ക്കാലികമായി കുറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു.വണ്ടിയിൽ കയറി ഇരുന്നപ്പോഴാണ് അപരിചിതമായ നമ്പറിൽ നിന്ന് ഒരു കാൾ വരുന്നത്.

“ഹലോ...

"ഹലോ കണ്ണാ ഉണ്ണിമാമയാടാ... "

അത് കേട്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി എന്നത് സത്യമാണ്. അമ്മു എന്തെങ്കിലും പറഞ്ഞോ ആവോ. ആ എന്ത് തേങ്ങയെങ്കിലും ആവട്ടെ.. പെട്ടന്ന് തന്നെ ഞാൻ ധൈര്യം വീണ്ടെടുത്തു.

"ആ എന്താ ഉണ്ണിമാമേ..?

ഞാൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.

"നീ ഇനി ആ കൂത്തിച്ചിക്ക് കാവല് കിടക്കാൻ നിക്കണ്ട.. അവളെ ഞാൻ ഒഴിവാക്കാൻ പോവാ….

തിളച്ചു കയറിയ രക്തം ഞാൻ കഷ്ടപ്പെട്ട് തണുപ്പിച്ചു. എന്റെ പെണ്ണിനെ കൂത്തിച്ചി എന്ന് വിളിച്ച മൈരനെ കൊല്ലാനുള്ള ദേഷ്യം വന്നു. പക്ഷെ ഞാൻ നിശബ്ദത പാലിച്ചു.

“നീ കേൾക്കുന്നുണ്ടോ പറയുന്നത്.?

ഉണ്ണിമാമയുടെ സ്വരം ഉയർന്നു.

ആ .

ഞാൻ മൂളിയതേ ഒള്ളൂ..

"അവളിനി എന്തെങ്കിലും ആവട്ടെ നമുക്കിനി അതന്വേഷിക്കേണ്ട കാര്യം ഇല്ല. നീ ഇന്ന് മുതൽ വീട്ടിൽ തന്നെ നിന്നോ... “

"ആ

💬 Comments

View all comments