Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
ശരി....
ആ സംഭാഷണം തുടരാൻ താല്പര്യം ഇല്ലാതെ ഞാൻ ഫോൺ വെച്ചു.
ഉണ്ണിയോടുള്ള ദേഷ്യം മനസ്സിൽ നുരഞ്ഞു പൊന്തുകയാണ്.അമ്മുവിന്റെ അടുത്തേക്ക് പോണോ അതോ ലച്ചുവിന്റെ അടുത്തേക്കോ?
ലച്ചു മതി.വീട്ടിലേക്ക് തന്നെ വിട്ടു.
ജീവിതത്തിലാദ്യമായി ലച്ചുവിനെ ഫേസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി തുടങ്ങിയിരുന്നു. ഞാൻ ചെല്ലുമ്പോൾ ഉമ്മറത്ത് എന്തോ ആലോചനയിലാണ് അമ്മ.എന്നെ കണ്ടതും ഒന്ന് നോക്കി പിന്നെ വീണ്ടും വിദൂരതയിലേക്ക് നോട്ടം പായിച്ചു.
"ലച്ചൂ....
ഉമ്മറത്തേക്ക് കയറി ഞാൻ പതിയെ വിളിച്ചു..
"പോടാ നാറി പെണ്ണിനെ തല്ലി ആണത്തം കാണിക്കുന്ന നീയൊന്നും എന്നോട് മിണ്ടണ്ട..
ലച്ചു അറപ്പോടെ എന്നെ നോക്കി പറഞ്ഞു
"അത് പറ്റിപ്പോയി.. അല്ലെങ്കിലും അവളെന്ത് പണിയ കാണിച്ചേ...?
ഞാൻ എന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമം നടത്തി.
“ചെലക്കാണ്ട് പോടാ.. നിനക്ക് പോലീസ് അറസ്റ്റ് ചെയ്തൂന്ന് പറഞ്ഞ് അതിനെ പറ്റിക്കാം,കല്യാണം കഴിക്കൂലാന്ന് പറഞ്ഞ് അതിനെ കരയിക്കാം
അതിനൊന്നും കുഴപ്പല്ല, ആ പെണ്ണൊരു തമാശ കാണിച്ചപ്പൊ
നിനക്ക് പൊള്ളി അല്ലേ...
കസേരയിൽ നിന്നെണീറ്റ് ലച്ചു എന്റെ നേരെ ചീറി..
ഓ അപ്പൊ നടന്ന കഥയൊക്കെ ഇവിടെ എത്തിച്ചിട്ടുണ്ട്.
"അത്പോലെയാണോ ഇത്? അവൾ കൂടെനിന്ന് ചതിച്ചതല്ലേ..,
അത് പറയുമ്പോഴൊക്കെ എവിടെ നിന്നോ എനിക്ക് ദേഷ്യം ഇരച്ചു കയറി.
"അതിന് അമ്മുവാണ് നിങ്ങടെ ബന്ധം എന്നെ അറിയിച്ചതെന്നാര് പറഞ്ഞു.?
"എനിക്കറിയാം. അമ്മ അവളെ സംരക്ഷിക്കാൻ മാറ്റി പറയണ്ട...”
അതിന് മറുപടി ഒന്നും പറയാതെ ലച്ചു മൗനിയായി.
ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയ ഞാൻ വീണ്ടും തിരിച്ചു വന്ന് അമ്മയെ കെട്ടിപിടിച്ചു. എതിർപ്പ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പിന്നെ ആ തുടുത്ത കവിളിൽ ഉമ്മവെച്ചു..
💬 Comments
View all comments