Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
"സോറി.. എന്റെ ലച്ചൂനോട് ഒന്നും പറയാതിരുന്നതിന്..
എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ?
ആ കവിളിൽ മുഖമുരസിക്കൊണ്ട് പറയുമ്പോൾ എന്റെ അനുവാദമില്ലാതെ ഒരു കണ്ണുനീർത്തുള്ളി ആ കവിളിനെ പൊള്ളിച്ചു
"ഇനിയിപ്പോ പിണങ്ങീട്ട് എന്ത് കാര്യം..?
ലച്ചു ഒന്നയഞ്ഞു. എന്ന് മാത്രമല്ല തിരിഞ്ഞു നിന്ന് എന്നെയും ഉമ്മവെച്ചു..
"എനിക്കവളെ പണ്ടേ ഇഷ്ടാണ്. അവളെ പോലൊന്നിനെ മരുമകളായിട്ട് കിട്ടണെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചതാ...
"ഇപ്പൊ ആഗ്രഹം നടന്നില്ലേ?
"തേങ്ങയാണ്.നിനക്ക് തല്ലി പഠിക്കാൻ അവളെ ഇങ്ങോട്ട് കൊണ്ട് വരണ്ട. ആദ്യം നീ നന്നാവ് എന്നിട്ടാലോചിക്കാം...”
പണ്ടാരമടങ്ങാൻ ഒന്ന് തല്ലിപ്പോയി. ഇപ്പോ അത് കൊണ്ട് തന്നെ വലഞ്ഞു. ആദ്യം ചിന്നു ഇപ്പൊ ദേ തടിച്ചി.വീണ്ടും അത് തന്നെ പറഞ്ഞു കുത്തി നോവിക്കുകയാണ്..
"ഇങ്ങോട്ട് നോക്കിക്കേ ഇനി ജീവിതാവസാനം വരെ എന്തൊക്കെ തെറ്റ് അവള് ചെയ്താലും ഞാൻ അവളെ തല്ലില്ല.. ഇത് വാക്കാണ്..
എന്റെ തടിച്ചിക്ക് ഞാൻ തരുന്ന വാക്ക്...
ഒന്നും നോക്കീല..
ലച്ചുവിന്റെ കൈ പിടിച്ച് സത്യം ചെയ്തു കൊടുത്തു.
“അങ്ങനെ ആയാൽ നിനക്ക് കൊള്ളാം. ആ പെണ്ണിനെ കിട്ടാൻ മാത്രം എന്ത് യോഗ്യതയാടാ കൊരങ്ങാ നിനക്ക്?
എന്റെ കവിളിൽ തോണ്ടി അത്യധികം പുച്ഛത്തോടെ ലച്ചു എന്നെ നോക്കി.
"ഓഹ് പിന്നെ അവളൊരു മാലാഖ..
അതിഷ്ടമാവാത്ത മട്ടിൽ ഞാൻ തിരിച്ചടിച്ചു.
"മാലാഖ തന്നെയാ എന്റെ മോള്.
ഒരു സംശയോം വേണ്ടാ..!
"എന്നാലും അമ്മ സമ്മതിക്കൂലന്നാ ഞാൻ കരുതിയെ.. എന്റെ ചുന്ദരിയാണ്..”.
നന്ദി സൂചകമായി ഞാൻ വീണ്ടും ലച്ചുവിനെ ഉമ്മവെച്ചു..
"നീ കൂടുതൽ സന്തോഷിക്കണ്ട
അച്ഛൻ എന്ത് പറയുന്നോ അതാണ് എന്റെ തീരുമാനം !
"അതൊക്കെ
💬 Comments
View all comments