0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല.

പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ അവൾ പുതപ്പും തലയിണയും എന്റെ അടുത്തേക്ക് വെച്ചു. അത് എടുത്ത് എറിയാനാണ് എന്റെ ഉള്ളിലെ ദുരഭിമാനം എന്നോട് പറഞ്ഞത്. അത് തന്നെ ചെയ്തു.

കണ്ണ് തുടച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് പോയി.ഞാൻ ഉറങ്ങാനുള്ള ശ്രമവും തുടങ്ങി.കൊതുകിനോടുള്ള പോരാട്ടത്തിനൊടുവിൽ എപ്പഴോ ഉറങ്ങി. അടിവയറ്റിൽ മൂത്ര ശങ്ക കലശലായപ്പോഴാണ് കണ്ണ് തുറന്നത്.തിണ്ണയിൽ നിന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ കാല് താഴ്ത്തിയതേ ഒള്ളൂ.എന്റെ താഴെ എന്തോ രൂപം വെറും നിലത്ത് കിടക്കുന്ന പോലെ തോന്നി. ഇപ്പൊ തന്നെ ചവിട്ടേണ്ടതായിരുന്നു.ഞാൻ ലേശം പരിഭ്രമത്തോടെ പോയി ലൈറ്റിട്ടു.

അമ്മു..!
വെറും നിലത്ത്‌ ചുരുണ്ടു കൂടി കിടന്നുറങ്ങുന്നത് അവളാണ്.എത്ര തെറ്റിലാണെന്ന് പറഞ്ഞാലും ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് പാവം തോന്നി.ഞാൻ ഉള്ളിൽ കിടക്കാത്തതു കൊണ്ട് പുറത്തേക്ക് വന്ന് കിടന്നതാണ് പാവം.അവളെ ഒന്ന് നോക്കികൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി മൂത്രമൊഴിച്ചു തിരിച്ചു വന്നു.നല്ല ഉറക്കത്തിലാണ് പെണ്ണ്.
ഇതൊക്കെ നീയായിട്ട് വരുത്തി വെച്ചതല്ലേ കുഞ്ഞേ..?
അവളെ നോക്കി ഞാൻ മന്ത്രിച്ചു.
നല്ല ഉറക്കത്തിലാണെന്നു മനസ്സിലായ ഞാൻ പതിയെ അവളെ കോരിയെടുത്തു. ഉണർന്നാൽ ചമ്മി പോവും. പക്ഷെ അവളൊന്ന് ഞരങ്ങിയതേ ഒള്ളു. അവളെ കോരിയെടുത്തു കൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു റൂമിലെത്തി.അവളെ കിടക്കയിലേക്ക് കിടത്തി.കുറച്ച് നേരം ആ കിടപ്പ് നോക്കി ഇരുന്നു.
അല്ലെങ്കിലും സ്വന്തം പെണ്ണ് എല്ലാം മറന്ന് ഉറങ്ങുന്നത് കാണാൻ ഒരു പ്രത്യേക ഫീലാണ്.
ഞാൻ കട്ടിലിൽ കയറി അവളുടെ അടുത്ത് കിടന്നു. ഇപ്പോൾ ചരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ നിശ്വാസം എന്റെ മുഖത്തടിക്കുന്നുണ്ട്. ഞാൻ കുറ്റബോധത്തോടെ അവളുടെ കവിളുകളിൽ തഴുകി. പിന്നെ

💬 Comments

View all comments