Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
അടുത്തേക്ക് നീങ്ങി ഉമ്മവെച്ചു. പലകുറി.
തൊട്ടടുത്ത നിമിഷം അവൾ കണ്ണ് തുറക്കാതെഎന്റെ കഴുത്തിലൂടെ കയ്യിട്ട് മാറിലേക്ക് ചേർത്തു.
"കുറുമ്പ് കാണിക്കാതെ ഉറങ്ങിക്കെ...
അവൾ പിറുപിറുത്തു.
സാധാരണ എന്നുംപറയാറുള്ള ഡയലോഗാണ്.അല്ലാതെ ആള് ഉണർന്നിട്ടൊന്നും ഇല്ല.
ഞാൻ പതിയെ കൈ വേർപ്പെടുത്തി എണീറ്റു. പിന്നെ പുതപ്പെടുത്ത് പുതപ്പിച്ചു ഫാനും ഓണാക്കി റൂമിൽ നിന്ന് പോന്ന് ഉമ്മറത്തു വന്ന് കിടന്നു. ഒരുമ്മ കൊടുത്തപ്പോൾ തന്നെ എന്റെ പകുതി പിണക്കം മാറീട്ടുണ്ട്.
അല്ലെങ്കിലും ഇതൊക്കെ ഒരഭിനയമല്ലേ....സുഹറാ
രാവിലേ ആരോ ഷർട്ടിൽ പിടിച്ച് കുലുക്കിയതോടെ ആണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്നപ്പോൾ ആരെയും കാണാനില്ല. എണീറ്റിരുന്നതും അച്ഛമ്മ ഉമ്മറത്തേക്ക് വന്നു. ഓഹ് അച്ഛമ്മ ഇതൊന്നും അറിയാതിരിക്കാൻ വേണ്ടി എന്നെ ഉണർത്തീട്ട് ഓടിയതാണ് അനുപമ മാഡം..
"ഇനിപ്പോ ക്ലാസ്സിനൊന്നും പോണ്ടല്ലോ ലെ.. കുട്ട്യേ..
"ന്നാലും എടക്കൊന്ന് പോണം അച്ചമ്മാ..
ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി നൽകി.
"അമ്മു ചായ എട്ത്ത് വെച്ചിട്ട്ണ്ട്
പോയി കുടിക്ക് ചെക്കാ...
അച്ഛമ്മ എന്റെ ചെവിയിൽ കളിയായി പിടിച്ച് വലിച്ച്കൊണ്ട് പറഞ്ഞു.
പല്ല് തേച്ചു ചായ കുടിക്കാനിരുന്നപ്പോഴേക്കും എല്ലാം വിളമ്പി വെച്ചിട്ടുണ്ട്.ഓരോ പലഹാരവും ഞാൻ എത്രയെണ്ണം കഴിക്കും എന്നടക്കം അവൾക്ക് മനപാഠമാണ്.
ഗ്ലാസ്സിലേക്ക് ചായ ഒഴിച്ച് തന്ന് അമ്മു എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് പക്ഷെ മുഖം ഇപ്പഴും വീർത്തു തന്നെയാണ് ഇരിക്കുന്നത്. എന്നെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണവാൾ. ഇടക്ക് കണ്ണ് തുടക്കാനല്ലാതെ അവൾ നോട്ടം മാറ്റുന്നെ ഇല്ല. അവളെ നേരിടാനാവാതെ ഞാൻ പെട്ടന്ന് കഴിച്ച് തീർത്തു അവിടെ നിന്നും രക്ഷപെട്ടു. അവളുടെ ആറ്റിറ്റ്യൂടും നോട്ടവും കണ്ടാൽ ഞാനാണ് തെറ്റ്
💬 Comments
View all comments