0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

പറഞ്ഞു തന്നാ മതി... "

അവളെനോക്കി പറഞ്ഞുകൊണ്ട്
അയാൾ വീണ്ടും വണ്ടി ഓടിച്ചു.

"മുത്തപ്പാ വീട്ടിലേക്കെത്തുമ്പോഴേക്കും പത്തഞ്ഞൂറു രൂപയാവും. എന്റെ കയ്യിലില്ല. വിളിച്ചൊര് തന്നെ കൊടുത്തോട്ടെ..
നാറി...ചെറ്റ, പട്ടി, തെണ്ടി....

അവൾ അവനെ ഓർത്തു കൊണ്ട് ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് വഴിയോര കാഴ്ചകളിലേക്ക് നോട്ടം പായിച്ചു.

അച്ഛമ്മയോടൊപ്പം ചൂൽ നിർ മാണത്തിലാണെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. പെണ്ണ് വീട്ടിൽ എത്തിയോ ഇല്ലേന്ന് ഒരു പിടിയും ഇല്ലാ. സഹികെട്ട് അവൾക്ക് ഡയൽ ചെയ്തു പക്ഷെ ആദ്യത്തെ റിങ്ങിനു മുന്നേ തന്നെ കട്ടാക്കി.
ഹും കണ്ണന്റെ പട്ടി വിളിക്കും ആ വഞ്ചകിയെ...

മനസ്സമാധാനം കിട്ടുന്നില്ലല്ലോ. അതിനിടെ അച്ഛമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതിനൊക്കെ ഞാൻ പരസ്പര ബന്ധമില്ലാതെ മറുപടിയും കിട്ടി.
ഗത്യന്തരമില്ലാതെ ചിന്നുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

"പുതിയ പ്രശ്നം എന്താടാ..?

ഫോണെടുത്ത ഉടനെ അവൾ ചോദിച്ചു.

"ഡീ അമ്മു ഒറ്റക്ക് വീട്ടിലേക്ക് പോയതാ. നീ പെട്ടന്ന് അവളെ വിളിച്ച് എവിടെത്തീന്ന് ചോദിച്ചേ.
എനിക്കൊരു സമാധാനം ഇല്ലാ...

"ആ ഇപ്പൊ ചോദിക്കാം...
ഇവറ്റകളെക്കൊണ്ട് സ്വസ്ഥത ഇല്ലാലോ ദൈവമേ.. .. “

അവൾ നുള്ളിപൊറുക്കി കൊണ്ട് ഫോൺ വെച്ചു.

അൽപ്പ സമയത്തിന് ശേഷം അവൾ തിരിച്ചു വിളിച്ചു.

"എന്തായെടീ അവൾ പണ്ടാരമടങ്ങിയോ...?

ഞാൻ കുറച്ച് ജാഡ കാണിച്ചു..

“വീട്ടിലെത്തീട്ട്ണ്ട്.....

"അത് പറയുമ്പോ എന്താ നിനക്കൊരു ഉന്മേഷം ഇല്ലാത്തെ..?

അവളുടെ ശബ്ദത്തിലെ തളർച്ച ശ്രദ്ധിച്ച ഞാൻ ചോദ്യമുയർത്തി.

"ആ തെണ്ടീടെ ഏജന്റായിട്ട് വർക്ക്‌ ചെയ്യാൻ നാണം ഇല്ലേന്ന് ചോദിച്ചു ആ ദുഷ്‍ട....!

അവൾ ചമ്മലോടെ പറഞ്ഞു.

അങ്ങനെ

💬 Comments

View all comments