Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
രണ്ട് ദിവസങ്ങൾ കൂടെ കഴിഞ്ഞു.തള്ളി നീക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി. രണ്ട് പേരും ഒരു ഫോൺ പോലും ചെയ്തില്ല.എന്റെ അവസ്ഥ ഭീകരമായിരുന്നു.എനിക്കവളെ കാണാതെ നിക്കാൻ വയ്യാ എന്ന അവസ്ഥയായി. പക്ഷെ എന്ത് ചെയ്യും അവളുടെ വീട്ടിലേക്ക് കയറി ചെന്നാൽ കാളിയുടെ പെരുമാറ്റം എന്താവും എന്നുറപ്പില്ല. അങ്ങനെ ആകെ വീർപ്പു മുട്ടി കഴിഞ്ഞു കൂടുകയാണ്. അമ്മു തറവാട്ടിൽ ഇല്ലാത്തത് കൊണ്ട് അച്ഛമ്മയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയി. അവിടെ ആവുമ്പോൾ പാചകത്തിനും വാചകത്തിനും ലച്ചു ണ്ടല്ലോ. സന്ധ്യക്ക് ഞാൻ ഉമ്മറത്ത് ലച്ചുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്. അച്ഛമ്മ കുറച്ചപ്പുറത്ത് ചാരു കസേരയിൽ ഇരിപ്പുണ്ട്.
"എനിക്കവളെ കാണാതെ പറ്റണില്ല ലച്ചൂ......’
മനസ്സിലെ വിങ്ങൽ സഹിക്കാതായപ്പോൾ ഞാൻ മുഖമുയർത്തി അമ്മയെ നോക്കിപറഞ്ഞു.
ഒക്കെ സ്വയം വരുത്തി വെച്ചതല്ലേ..?
അമ്മ പുച്ഛത്തോടെ എന്നെ നോക്കി.
"അപ്പൊ അവള് ചെയ്തതോ...?
എത്ര മറക്കാൻ ശ്രമിച്ചിട്ടും അവളുടെ ആ ചെറ്റത്തരം എന്റെ മനസ്സീന്ന് പോവുന്നുണ്ടായിരുന്നില്ല.
"അവളല്ലെന്ന് പറഞ്ഞില്ലേ നിന്നോട്.. !
ലച്ചുവിന്റെ ശബ്ദം ഉയർന്നു.
"പിന്നെ അശരീരി കേട്ടതായിരിക്കും..
മരുമോളെ ന്യായീകരിക്കാൻ എന്താ ഉത്സാഹം.. “
എനിക്കാ ന്യായീകരണം തീരെ ഇഷ്ടപ്പെട്ടില്ല.
"നീയിങ്ങു വന്നേ പൊട്ടാ...
ലച്ചു എന്നെ എണീപ്പിച്ച് അകത്തേക്ക് കൊണ്ട് പോയി റൂമിലെത്തിയപ്പോൾ ലച്ചു എന്റെ നേരെ തിരിഞ്ഞു നിന്നു.
"നീ വിചാരിക്കുന്ന പോലെ അമ്മു അല്ല എന്നെ നിങ്ങടെ ബന്ധം അറിയിച്ചത്... !
പിന്നെ?
അതറിയാനുള്ള ആകാംഷ എന്നിൽ നുരഞ്ഞു പൊന്തി
"ദേ ഉമ്മറത്ത് ചാരുകസേരയിൽ കെടക്ക്ന്ന ആ മൊതലില്ലെ.
അതാണ് എന്നോടെല്ലാം പറഞ്ഞത്.....
അച്ഛമ്മയോ....!
ഉള്ളിലൂടെ ഒരു
💬 Comments
View all comments