0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

കൊള്ളിയാൻ പാഞ്ഞത് പോലെ എനിക്ക് തോന്നി.

"ആ അച്ഛമ്മ തന്നെ. അതേതാ ഐറ്റം ന്ന് എന്റെ കുട്ടിക്ക് അറിയൂല.....

ലച്ചു അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി..

വല്ലാത്ത ജാതി.ഞങ്ങളുടെ പ്രണയലീലകൾ എല്ലാം അച്ഛമ്മ അറിഞ്ഞിരുന്നു എന്നത് എനിക്കൊരു ഷോക്കായിരുന്നു. കുറ്റം പറയാൻ പറ്റില്ല എല്ലാം മറന്നുള്ള അനുരാഗ വേളകളിൽ അങ്ങനെ ഒരാൾ ആ വീട്ടിലുണ്ടെന്ന് തന്നെ ഞങ്ങൾ പലപ്പോഴും മറന്നിരുന്നു.വയസ്സായവരെ പറ്റിക്കാമെന്ന് കരുതുന്നവരാണ് അപ്പൊ ശരിക്കും വിഡ്ഢികൾ !
ഞാൻ മനസ്സിലോർത്തു.

"പിന്നെ പിറന്നാളിന്റെ അന്ന് ഞാൻ നേരിട്ട് കാണേം ചെയ്തല്ലോ രണ്ടിന്റേം നോട്ടവും ചിരിയും "

എന്നെ കൂടുതൽ തളർത്തിക്കൊണ്ട് ലച്ചു തുടർന്നു.

"അവൾക്കൊന്നും അറിയില്ലായിരുന്നെടാ. അവളിവിടെ വരുന്നതിന്റെ തലേന്ന് ഞാൻ അതിനെ വിളിച്ച് ഭീഷണിപെടുത്തിയതാ. പറഞ്ഞ പോലെ അനുസരിച്ചില്ലെങ്കിൽ കല്യാണത്തിന് സമ്മതിക്കൂലെന്ന് പറഞ്ഞപ്പഴാ പാവം ഇതിന് കൂട്ടുനിന്നത്... “

ലച്ചു കുറ്റബോധത്തോടെ പറഞ്ഞു നിർത്തി.

അത് കേട്ടതോടെ എന്റെ അവസ്ഥ ദയനീമായിരുന്നു. ആ പാവത്തിനെ തല്ലി പോയല്ലോ ദൈവമേ...

"എനിക്കെന്റെ കുഞ്ഞിനെ നാളെ രാവിലെ ഇവിടെ കാണണം.
നീ എന്ത് ചെയ്തിട്ടായാലും വേണ്ടില്ല. !

എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ലച്ചു ശബ്ദമുയർത്തി.

"ഞാനവളേം കൂട്ടി വരാം... !

ഉമ്മറത്തേക്ക് ഓടുന്നതിനിടെ ഞാൻ ലച്ചുവിനോടായി വിളിച്ച് പറഞ്ഞു.ഉമ്മറത്ത്‌ എത്തി ഒരു നിമിഷം ഞാൻ ചാരു കസേരയിൽ കണ്ണടച്ചിരിക്കുന്ന അച്ഛമ്മയെ ഒന്ന് നോക്കി.

അഭിനയത്തിന് വല്ല അവാർഡും തരണം ലക്ഷ്മിക്കുട്ടീ നിങ്ങക്ക്. അജ്ജാതി ആക്ടിങ് അല്ലായിരുന്നോ..
അച്ഛമ്മയെ നോക്കി ഞാൻ മനസ്സിൽ മന്ത്രിച്ചു.

വണ്ടിയെടുത്ത്‌ അവളുടെ വീട്ടിലേക്ക് കത്തിച്ചു വിട്ടു.അവളുടെ വീട്ടുകാര് എന്ത് പറയും എന്നൊന്നും

💬 Comments

View all comments