Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]
"ഓഹ് അത് എനിക്കറിയാം.. “
ഞാൻ അവളുടെ പിന്നിൽ നിന്ന് മറുപടി നൽകി.
അവൾ ഞെട്ടി തിരിഞ്ഞു കൊണ്ട് എന്നെ നോക്കി. പ്രതീക്ഷിക്കാതെ എന്നെ കണ്ട അമ്പരപ്പ് ആ മുഖത്ത് വന്നെങ്കിലും അവൾ പെട്ടന്ന് മുഖം വെട്ടിച്ചു കളഞ്ഞു.
ഞാൻ വാതിലിന്റെ കൊളുത്തിട്ട് അവളുടെ കാൽചുവട്ടിൽ കട്ടിലിൽ ഇരുന്നു
ഇനി മടിച്ചു നിന്നിട്ട് കാര്യം ഇല്ലാ. ഞാൻ അവളുടെ അടുത്ത് കട്ടിലിൽ പോയി കിടന്നു. അവൾ രൂക്ഷമായി എന്നെ നോക്കിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല.
"സുഖല്ലേ.....
ഞാൻ ചിരിയോടെ ചോദിച്ചു..
"പോടാ പട്ടീ...
പിറുപിറുത്തു കൊണ്ട് അവൾ മുഖം വെട്ടിച്ച് തിരിഞ്ഞു കിടന്നു..
"ഒരബദ്ധം പറ്റിയതാ പെണ്ണെ ഒന്ന് ക്ഷമിക്ക്...... നീ വേണേൽ എന്നെ തല്ലിക്കോ...
അതിനൊന്നും മറുപടി ഉണ്ടായില്ല.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
ഞാൻ നീങ്ങി ചെന്ന് അവളുടെ പിന്കഴുത്തിൽ കീഴ്ത്താടിയുരസി..
"മതിയെടാ നിർത്താം.. എന്നെകൊണ്ട് ഇനി പറ്റൂല..
ഞാൻ വേണേൽ കാല് പിടിക്കാം..... "
അതോടെ അവൾ തിരിഞ്ഞു കിടന്നു പക്ഷെ എന്നെ നോക്കിയില്ല.കണ്ണീര് പിന്നെ കൂടപ്പിറപ്പാണല്ലോ.അട്ടത്തേക്ക് നോക്കി കിടക്കുകയാണ് പെണ്ണ്..
ഞാൻ പതിയെ അവളുടെ കൈഎടുത്ത് എന്റെ കയ്യിൽ പിടിച്ചു. ഒരു തവണ തട്ടി മാറ്റിയെങ്കിലും രണ്ടാമത് പിടിച്ചെപ്പൊൾ എതിർത്തില്ല.
"ഒരായിരം തവണ ഞാൻ മനസ്സില് മാപ്പ് പറഞ്ഞു കഴിഞ്ഞു.പക്വത ഇല്ലാത്ത ഒരുത്തന്റെ പൊട്ടത്തരം ആണെന്ന് കൂട്ടിയാ മതി. എന്റെ മോളൊന്ന് ക്ഷമിക്കെടാ..
ദേ നിന്നേം കൊണ്ട് ചെല്ലാന ലച്ചു പറഞ്ഞേക്കുന്നെ.......
ഞാൻ പരമാവധി കെഞ്ചി. എന്ത് തേങ്ങയായാലും വേണ്ടില്ല.അവളൊന്ന് മിണ്ടി കണ്ടാൽ മതി.
"ഓഹ് അപ്പൊ അമ്മക്ക് വേണ്ടിയാണ് അല്ലാതെ സ്വന്തം ഇഷ്ടത്തിനല്ലാ..
വല്ലാതെ
💬 Comments
View all comments