0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

ചുവന്ന ആ ഉണ്ടക്കണ്ണുകൾ എന്നെ പേടിപ്പിച്ചു......

"എഴുതാപ്പുറം വായിക്കാൻ നിക്കാതെ.. ന്റെ കുട്ടി ഒന്ന് ചിരിച്ചേ.. എന്നിട്ട് ദേ ഒരു പഞ്ചാര ഉമ്മ തന്നെ ഏട്ടന്......

"ശ്രീകുട്ടിയോട് പോയി ചോദിക്ക്
എനിക്ക് സൗകര്യം ഇല്ലാ.... “

ഉടൻ തന്നെ മറുപടിഎത്തി

അത് കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും ഞാൻ പിടിച്ച് നിന്നു.
പിന്നെ ചിരിക്കാൻ ശ്രമിച്ചു.ഇത്രേം നേരമായിട്ടും അവളെന്റെ മുഖത്തേക്കൊന്ന് നോക്കീട്ട് കൂടെ ഇല്ല...

"നീ തരുന്നില്ലേൽ വേണ്ടാ ഞാനെന്തായാലും ഒരുമ്മ തരാൻ പോവാ....

ഞാൻ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു..

"എന്നെ തൊട്ടാൽ തലയടിച്ചു പൊട്ടിക്കും പറഞ്ഞില്ലാന്നു വേണ്ടാ... !

അവൾ മുരണ്ടു...

"എന്നാലും വേണ്ടില്ല.. ഒരുമ്മ കിട്ടീട്ട് മരിക്കാലോ...

"ഹൗ...

ചിരിയോടെ മുഖം അടുപ്പിച്ചതും കരണത്ത്‌ തന്നെ കിട്ടി ഒരെണ്ണം.

ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു വീണ്ടും എന്റെ ഉദ്യമം തുടർന്നു.അപ്പോഴെക്കെ പുറത്ത് കനത്തിൽ അടി വീണു കൊണ്ടിരുന്നു.തൊട്ടടുത്ത നിമിഷം എന്നെ തള്ളി മറിച്ചിട്ടു കൊണ്ട് അവൾ എന്റെ മോളിൽ കിടന്നു..

കവിളിൽ അമർത്തിയുള്ള ഒരു കടി ആയിരുന്നു പിന്നീട്...

"ഞാൻ നിന്നെ ചതിച്ചു അല്ലേടാ നാറി...?

മുഖമുയർത്തി കൊണ്ട് അവൾ ചോദിച്ചു..

"സോറി പെണ്ണെ ഞാൻ അറിയാതെ പറഞ്ഞതാ..”

ഞാൻ അവളെ സാന്ത്വനിപ്പിക്കാൻ നോക്കി

"പിന്നെന്താ പറഞ്ഞെ.. എന്നെ നരകത്തീന്ന് ചേർത്ത് പിടിച്ചൂന്ന് ലെ.. ഇഷ്ടല്ലെങ്കിൽ ഇട്ടിട്ട് പൊയ്ക്കോ ആരുടേം സഹതാപം ഒന്നും എനിക്ക് വേണ്ടാ.. “

ശബ്ദമിടറിക്കൊണ്ട് പറഞ്ഞതും അവൾ കിടക്കയിലേക്ക് മറിഞ്ഞു പൊട്ടിക്കരയാൻ തുടങ്ങി ..

അത് പറഞ്ഞു പോയതിന് ഞാൻ എത്ര വേദനിച്ചൂന്ന് ഇവൾക്കറിയില്ലലോ..

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയതും എന്നെ അമ്പരപ്പിച്ചു

💬 Comments

View all comments