0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

കൊണ്ട് അവൾ തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ആ പുറം തലോടിക്കൊണ്ട് കിടന്നു.

"തന്നേ....

കരച്ചില് കഴിഞ്ഞപ്പോൾ അവൾ മുഖമുയർത്തി കവിളിൽ തൊട്ട് കാണിച്ചു..

കേൾക്കേണ്ട താമസം ഞാൻ അവിടെ ചുണ്ടമർത്തി അവളെ ചുറ്റി വരിഞ്ഞു..

ഇവിടേം...

അവൾ നെറ്റിയിൽ വിരല് കുത്തി
ചിണുങ്ങി...

അങ്ങനെ മുഖം മുഴുവൻ അവളെന്നെ കൊണ്ട് ഉമ്മ വെപ്പിച്ചു.പിന്നെ വീണ്ടും കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

"പിണക്കം മാറിയോ കുഞ്ഞൂന്റെ.?

അതിന് പിണങ്ങാൻ പറ്റീട്ട് വേണ്ടേ...?

ഷിർട്ടിനുള്ളിലൂടെ കൈ കടത്തി എന്റെ നെഞ്ചിലെ രോമങ്ങൾ വലിച്ച് വിട്ട് കൊണ്ട് അവൾ മറുപടി നൽകി..

വേദനിച്ചോ?
തല്ലിയ കവിളിൽ തലോടിക്കൊണ്ട് അവൾ ഉമ്മ വെച്ചു.

“സാരല്ല ഇതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചതാ..
ഞാൻ ചിരിയോടെ മറുപടി നൽകി.
അങ്ങനെ കിടക്കുമ്പോൾ ഞാൻ അച്ഛമ്മയുടെ കാര്യം വെളിപ്പെടുത്തി.അതിന്റെ ഞെട്ടലിൽ നിന്ന് മുക്തയാവാൻ അവൾ കുറച്ച് സമയം എടുത്തു.

“ഇനി ഒരിക്കലും ഏട്ടൻ കുഞ്ഞൂനെ വെഷമിപ്പിക്കൂലാ ട്ടോ
എന്റെ ജീവനാണ്….. “

അവളെ അമർത്തിയണച്ചുകൊണ്ടത് പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു.
അതിന് മറുപടിയായി അവളെന്റെ മുഖത്ത് പലകുറി ഉമ്മവെച്ചു

"നീയെന്നെ മിസ്സ്‌ ചെയ്തില്ലേടി രണ്ടീസം...?

ഇല്ലാ... “
അവളുടെ മറുപടി എന്നെ നിരാശനാക്കി

"പക്ഷെ രണ്ടീസം കൂടെ കണ്ടില്ലെങ്കിൽ വരുത്തിക്കാൻ ഞാനൊരു വഴി കണ്ടിരുന്നു...
.
അവൾ പതിയെ പറഞ്ഞു..

എന്ത് വഴി ?

"അച്ഛന്റെ റൂമില് ഷെൽഫിൽ ള്ള എലിവെഷത്തിന്റെ പേസ്റ്റ് ഞാൻ നോക്കി വെച്ചിരുന്നു....

മറുപടി കേട്ട് ഞെട്ടിത്തരിച്ചെങ്കിലും ഞാനൊരക്ഷരം മിണ്ടിയില്ല. വല്ലതും മിണ്ടിയാൽ

💬 Comments

View all comments