0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

അതിന് അടുത്ത വഴക്ക് വേണ്ടി വരും.

"മുടിയൊക്കെ ആകെ ജഡ പിടിച്ചല്ലോ പെണ്ണെ..

അവളുടെ മുടിയിലൂടെ വിരലോടിക്കുന്നത് എന്റെ ഇഷ്ട വിനോദമാണ്..

"കുളിച്ചില്ല...
ആവൾ എന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു കൊണ്ട് പറഞ്ഞു.

ചോറുണ്ടോ...?

ഇല്ലാ...

ഉച്ചക്കും കഴിച്ചില്ലേ?

“ഇല്ലെന്നേ…

അടി കൊള്ളൂട്ടോ പെണ്ണെ.. വന്നേ
ചോറുണ്ണാം...

"നിക്ക് വേണ്ടാ....

"വന്നേടാ.. എട്ടൻ വാരിത്തരാം..!

ശരിക്കും...?

അവൾ മുഖമുയർത്തി എന്നെ നോക്കി...

"ഏട്ടൻ വാരിത്തരാ ന്റെ കുഞ്ഞാവക്ക്..മടീലിരുത്തീട്ടാണെങ്കിൽ അങ്ങനെ അല്ല ഒക്കത്തിര്ത്തീട്ടാണെങ്കിൽ അങ്ങനെ ....

"അമ്മ കാണും, കളിയാക്കും.. “

അവൾ നാണത്തോടെ പറഞ്ഞ് എന്റെ കവിളിൽ കവിളുരസി..

അമ്മേ അമ്മൂന്ള്ള ചോറ് വിളമ്പി വെച്ചിട്ട് അവിടെന്ന് മാറി നിക്ക് ട്ടോ ന്റെ കുട്ടിക്ക് നാണാത്രെ...
ഞാൻ കിടന്നു കൊണ്ട് തന്നെ അവളുടെ അമ്മയെ വിളിച്ച് ഉറക്കെ പറഞ്ഞു.

"ഓൾക്ക് ചോറല്ല ചന്തിക്ക് രണ്ടെണ്ണം പൊട്ടിക്കാ വേണ്ടേ..
താളത്തിനൊത്ത്‌ തുള്ളാൻ ഒരുത്തനെ കിട്ട്യേന്റെ അഹങ്കാരാണ് പെണ്ണിന്....”

അമ്മ മുട്ടൻ കലിപ്പിലാണ്. രണ്ട് ദിവസം അവളിവിടെ എന്തൊക്കെ കാട്ടികൂട്ടീന്ന് ആ വാക്കുകളിൽ നിന്നൂഹിക്കാം

അമ്മയുടെ മറുപടി കേട്ടതും പെണ്ണ് കള്ളചിരിയോടെ എന്നെ നോക്കി..

"വന്നോ വെളമ്പി വെച്ചിട്ട്ണ്ട്..
ഞാൻ റൂമിലേക്ക് പൊയ്ക്കോളാം....
രണ്ടും കൂടെ എന്താച്ചാ ചെയ്യ്..

അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു. തൊട്ടടുത്ത നിമിഷം അവരുടെ റൂമിന്റെ കതകടയുന്ന ശബ്ദവും കേട്ടു..

ഞാൻ അവളെ എണീപ്പിച്ചു കട്ടിലിൽ നിന്നെണീറ്റു.

"അമ്മൂനെ എടുക്ക് കണ്ണേട്ടാ.....

അവൾ കിടക്കയിൽ എണീറ്റ് നിന്ന് കൈ നീട്ടി കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി..

ഓരോരോ അവസ്ഥകളെ..
പിണക്കം കഴിഞ്ഞാൽ എല്ലാ ആണുങ്ങളുടേം അവസ്ഥ ഇത് തന്നെയാണോ

💬 Comments

View all comments