0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.5K

കർത്താവെ..?
അതോ ഇതൊക്കെ എന്റെ ഭ്രാന്തിയുടെ മാത്രം കുറുമ്പാണോ..

ഞാൻ അവളെ ഒക്കത്ത്‌ എടുത്തു. പെണ്ണിന് ഭാരം കുറവായത് കൊണ്ട് കുഴപ്പം ഇല്ലാ.അവളെന്റെ ഇടുപ്പിന് ഇരുവശവും കാലുകളിട്ട് ചുറ്റി എന്നെ കഴുത്തിലൂടെ കയ്യിട്ടാണ് ഇരിക്കുന്നത്. വാതിലും തുറന്ന് ഞങ്ങൾ അടുക്കളയിലേക്ക് പോയി.അവളെ കൈ കഴുകിച്ചു കൊടുത്ത് കഴിക്കാൻ വന്നിരുന്നു.

കഴിക്കാനിരുന്നപ്പോൾ അവൾ മടിയിൽ ഇരുന്നു.

"കണ്ണേട്ടന് വേണ്ടേ..?

അവൾ ഒരു പ്ലേറ്റ് മാത്രം കണ്ട് സംശയത്തോടെ ചോദിച്ചു..

"എനിക്കെന്റെ പതിവ് തന്നാൽ മതി..

ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവൾക്ക് വാരിക്കൊടുക്കാൻ തുടങ്ങി. മകളുടെ വരവ് പ്രമാണിച്ചോ എന്തോ ചിക്കനൊക്കെ വാങ്ങീട്ട്ണ്ട്.നല്ല വിശപ്പുണ്ട് പെണ്ണിന്. ഓരോ ഉരുള കൊടുക്കുമ്പോഴും വിരലടക്കം നക്കി വൃത്തിയാക്കിയേ അവൾ വിടുന്നുള്ളൂ... അതിനിടയിൽ എന്റെ പതിവ് അവൾ ഉരുട്ടി വായിൽ വെച്ചു തന്നിരുന്നു..

"കുംഭ നിറഞ്ഞു...

കുറേ ആയപ്പോൾ അവൾ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു.

അതോടെ കഴിപ്പ് നിർത്തി ഞങ്ങൾ എണീറ്റു കൈ കഴുകി.അവൾ പോവാനായി ഡ്രസ്സ്‌ മാറ്റി ഉമ്മറത്തേക്കെത്തി.

"അമ്മേ ഞങ്ങള് ഇറങ്ങാട്ടോ.. “
അമ്മു വിളിച്ച് പറഞ്ഞു..

"ഒന്ന് പോയി തന്നാ മതി..
എന്റെ മോള്..”

അവളുടെ അമ്മ ഉമ്മറത്തേക്ക് വന്ന് ചിരിയോടെ പറഞ്ഞു..

അപ്പോഴേക്കും കറക്കം കഴിഞ്ഞ് അച്ഛനും ഹാജരായി.അമ്മുവിന്റെ പരാക്രമങ്ങൾ പറഞ്ഞ് രണ്ട് പേരും കുറെ ചിരിച്ചു. ലച്ചുവിന്റെ സമ്മതം കിട്ടിയെന്നറിഞ്ഞപ്പോൾ അവർക്ക് ഒരുപാട് ആശ്വാസമായി.

"നല്ലോണം പൊട്ടിച്ചോണ്ടു കണ്ണാ പെണ്ണിന് ഇത്തിരി കൊഞ്ചല് കൂടീട്ട്ണ്ട്....

അച്ഛൻ ചിരിയോടെ പറഞ്ഞു..

"ഓഹ് ഞാനെന്റെ ഏട്ടനോടല്ലേ കൊഞ്ചുന്നെ.. അതിനർക്കാ നഷ്ടം..
.ഇതെന്റെ സ്വത്താണ്… “

അവൾ കുറുമ്പോടെ

💬 Comments

View all comments