0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : kannan Read All Parts 5K

ആദ്യം ഒന്ന് വലിക്കാൻ നോക്കിയെങ്കിലും അവൾ പിന്നെ എതിർക്കാതെ അങ്ങനെ തന്നെ കിടന്നു. അവളെ ഞെട്ടിച്ചു കൊണ്ട് ഞാൻ തൊട്ടടുത്ത നിമിഷം ഞാൻ പറഞ്ഞു.

"പെണ്ണുങ്ങളെ ബഹുമാനിക്കാനാണ് എന്റെ ലച്ചു എന്നെ പഠിപ്പിച്ചിട്ടുള്ളത്, ഇത് വരെ ഒരു പെണ്ണിനോടും ഞാൻ അപമര്യാദ ആയി പെരുമാറിയിട്ടില്ല. നേരത്തെ ഒരു കൈയബദ്ധം പറ്റി അത് മേമയെ അല്ല അമ്മുവിനെ എനിക്ക് ഇഷ്ടം ആയതു കൊണ്ടാണ്. അല്ലാതെ ഈ ശരീരം മോഹിച്ചിട്ടല്ല. എന്നെ വെറുക്കരുത്‌ എന്നോട് പൊറുക്കണം."

മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതോടെ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടികരഞ്ഞു. എന്റെ കണ്ണീർ കൊണ്ട് അവളുടെ കാൽപാദങ്ങൾ ഞാൻ കഴുകി. അവൾ കാലു വലിക്കാതെ എണീറ്റിരുന്നു മടിച്ചു മടിച്ചു എന്റെ നെറുകയിൽ ഒന്ന് തലോടി.

"സാരമില്ല. നമുക്കത് പിന്നെ സംസാരിക്കാം. നീ ഇപ്പൊ ഉറങ്ങിക്കോ... അവൾ എന്റെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.

ഞാൻ അവളുടെ കൈയിൽ വീണ്ടും ചുംബിച്ചു. ഇത്തവണ അവൾ കൈ വലിച്ചില്ല. പകരം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഉറങ്ങിക്കോ കണ്ണാ ഞാൻ രാവിലെ വിളിക്കാം.."

ഞാൻ അവളിൽ നിന്ന് മാറി വീണ്ടും എന്റെ കിടക്കയിലേക്ക് കിടന്നു. അവളും ഒരു നെടുവീർപ്പോടെ കിടക്കയിലേക്ക് ചുരുണ്ടു. വിരൽ ഇപ്പോഴും നല്ല വേദനയുണ്ട്. അങ്ങനെ എപ്പോഴോ ഭാരമൊഴിഞ്ഞ മനസ്സുമായി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

"കണ്ണാ എണീക്ക് നേരം ഏഴു മണിയായി".

രാവിലെ അമ്മു ആണ് എന്നെ കുലുക്കി വിളിച്ചത് . അവളുടെ വളകിലുക്കം കേട്ട് ഞാൻ കണ്ണു തുറന്ന് നോക്കുമ്പോൾ അവൾ ഒരു ചുവന്ന കളർ പട്ടു

💬 Comments

View all comments