0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : kannan Read All Parts 5K

സാരിയുടുത്തു റെഡി ആയി നിൽക്കുന്നു. വീട്ടിലേക്ക് പോവുന്ന സന്തോഷം ആയിരിക്കണം.ഞാൻ മനസ്സിലോർത്തു.

ഞാൻ എണീറ്റ് മുണ്ടുടുത്തപ്പോൾ ആണ് വിരലിന്റെ പരിക്ക് ശ്രദ്ധിക്കുന്നത്. ചോര കല്ലിചിരിക്കുന്നു. വിരൽ നേരെ പിടിക്കാൻ പറ്റുന്നില്ല.

"അച്ഛമ്മയോട് എന്ത് പറയും?

അലമാരയിലെ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്ന അവളുടെ പിന്നിൽ നിന്ന് ഞാൻ ചോദിച്ചു.

എന്റെ pg സർട്ടിഫിക്കേറ്റ് വെടിക്കാൻ നിന്നേം കൂട്ടി പോവാണെന്നാ പറഞ്ഞത് .ഇനി നീ മാറ്റിപറയല്ലേ. അവൾ കള്ളച്ചിരിയോടെ പറഞ്ഞു.

മ്മ്.... ഞാൻ മൂളി. സുന്ദരിയാണ് ട്ടോ

"നീ എന്നെ സോപ്പിടാതെ പോയി പെട്ടന്ന് കുളിച്ചിട്ട് വന്നേ". അവൾ എന്നെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു. അവൾ ഇരുവർക്കും ഇടയിൽ ഒരു അതിർത്തി വെക്കുവാണ് ഞാൻ മനസ്സിൽ ഓർത്തു. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ!.

ഞാൻ പെട്ടന്ന് പോയി പല്ല് തേച്ചു കുളിച്ചു ചായകുടിക്കാനിരുന്നു. അപ്പോൾ അച്ഛമ്മ രാവിലെ എണീറ്റ് അമ്പലത്തിൽ പോയതായിരുന്നു.

അമ്മു ഇഡ്ഡലിയും സാമ്പാറും മേശമേൽ കൊണ്ട് വെച്ചു. ചായയും ഗ്ലാസ്സിലേക്ക് പകർന്നു.

"മാഡം ഒന്ന് വാരിതരാമോ എന്റെ കയ്യിനു വയ്യാ. ഇന്നലെ ഒരു ദുഷ്ട കയ്യൊടിച്ചു".  ഞാൻ ചിരിയോടെ പറഞ്ഞു.

അവളുടെ മുഖത്തു കുറ്റബോധം നിഴലിച്ചു. ജാള്യതയോടെ ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ തിരിച്ചടിച്ചു.

"കയ്യിലിരിപ്പ് ശരി അല്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും. ".

"വാരി തരുന്നുണ്ടോ ഇല്ലയോ?  .ഞാൻ പതർച്ച പ്രകടമാക്കാതെ ചോദിച്ചു.

"ഒന്നിനെ കെട്ടി കൊണ്ട് വന്നിട്ട് പറ വാരിത്തരാൻ ".അവൾ എന്നെ നോക്കി കുറുമ്പൊടെ പറഞ്ഞു.

"എന്റെ ജാതകത്തിൽ രണ്ടാം കെട്ടായ ഒരു പെണ്ണിനെ കെട്ടാനാ യോഗം ". ഞാൻ നിഷ്കളങ്കമായി അവളെ പറഞ്ഞു

"അതിനു മുന്നേ

💬 Comments

View all comments