0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.2K

ചിണുങ്ങികൊണ്ടെണീറ്റിരുന്നു.പിന്നെ എന്റെ കഴുത്തിൽ പിടിച്ചു മേലേക്ക് വലിച്ച് കയറ്റി. ഇപ്പോൾ ഞാൻ മലർന്ന് കിടന്ന് അവളുടെ മാറിൽ തലവെച്ചു കിടക്കുകയാണ് ... അവൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നപ്പോളാണ് അച്ഛൻ ഫോണെടുത്തത്..

"എന്താടാ...

മറുതലക്കൽ അച്ഛന്റെ ഉദ്വേഗത്തോടെ ഉള്ള ശബ്ദം.

"ഞാൻ വെറുതെ വിളിച്ചതാ...
ഞാൻ പതിയെ പറഞ്ഞു.

എന്റെ പരുങ്ങൽ കണ്ട് എന്റെ തലക്ക് മേലെ കിലുക്കാം പെട്ടി നിശബ്ദമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.ഞാൻ അവളുടെ തുടയിൽ അമർത്തിയൊന്ന് നുള്ളിയപ്പോൾ അത് ഒരു എരിവലിയോടെ നിലച്ചു...

"ആഹ ഇതെന്ത് പുതുമ. അല്ലങ്കിൽ ആരെങ്കിലും മരിച്ചത് പറയാനല്ലാതെ നീ വിളിക്കാറില്ലല്ലോ.. !

ചെറു ചിരിയോടെയാണച്ഛനത് പറഞ്ഞതെങ്കിലും ആ വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച വേദന എനിക്ക് ശരിക്കും കൊണ്ടു...

"അത് പിന്നെ നേരം കിട്ടാറില്ല..പിന്നെ എല്ലാം അമ്മ പറയാറുണ്ടല്ലോ...
ഞാൻ കുറ്റബോധത്തോടെ പറഞ്ഞു...

"അല്ലെങ്കിലും അമ്മ മതിയല്ലോ നിനക്ക്ഞാൻ കുടുംബം പോറ്റാനുള്ള ഉപകരണമല്ലേ...
എല്ലാ വാക്കുകൾക്കും ചിരിയുടെ മേമ്പൊടി ചേർക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും എനിക്കത് ഭയങ്കരമായിട്ട് കൊള്ളുന്നുണ്ടായിരുന്നു. ഞാൻ നിസ്സഹായനായി അമ്മുവിനെ മുഖമുയർത്തി നോക്കിയപ്പോൾ അത് സാരമില്ലെന്ന മട്ടിൽ അവളെന്നെ ആശ്വസിപ്പിച്ചു..

"ഞാൻ വെറുതെ പറഞ്ഞതാട്ടോ.. ഇനി അതും ഓർത്ത്‌ നടക്കണ്ടാ.."
എന്റെ നിശബ്ദത കണ്ടിട്ടാവണം അച്ഛൻ സംസാരിച്ചു തുടങ്ങി...

"ചെറുപ്പത്തിൽ നെനക്ക് എന്നെ പറ്റുമായിരുന്നുള്ളൂ... ഞാൻ ചോറ് വാരിത്തരണം, എന്റെ നെഞ്ചിൽ കെടക്കണം.എന്തിനും ഏതിനും ഞാനായിരുന്നു. അന്നൊക്കെ ലച്ചു അതും പറഞ്ഞ് എന്നോട് കുശുമ്പ് കാണിക്കുമായിരുന്നു..പിന്നെ വല്യ കുട്ട്യായപ്പോ അച്ഛനൊന്നും തീരെ പോരാന്നു നിനക്ക് തോന്നീട്ടുണ്ടാവും ലെ.. അല്ല നിന്റെ പ്രായത്തില് ഞാനും ഇങ്ങനെ തന്നെ ആയിര്ന്നു...
ഇനി

💬 Comments

View all comments