0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.2K

കിസ്സ് മാത്രല്ലേ അടിച്ചുള്ളൂ "

അവൾ എന്റെ താടിക്ക് പിടിച്ചു കൊഞ്ചിക്കൊണ്ടാണത് പറഞ്ഞത്.

അങ്ങനെ പരസ്പരം കളിയാക്കിയും കൊഞ്ചിച്ചും സ്നേഹിച്ചും അങ്ങനെ കിടക്കുമ്പോളാണ് അമ്മു ട്രാക്ക് പതിയെ മാറ്റിയത്.

"നിനക്ക് അച്ഛനുമായിട്ട് എന്തേലും പ്രശ്നം ണ്ടോ.?

"ഇല്ലല്ലോ... ആരു പറഞ്ഞു...?

"ആരും പറഞ്ഞില്ല എനിക്കൊരു തോന്നൽ ..... നീ എപ്പഴും അമ്മെക്കുറിച്ചാണല്ലോ സംസാരിക്കുന്നെ.....

"എനിക്കൊരു പ്രശ്നോം ഇല്ലാ അവളൊരു സി ഐ ഡി വന്നിരിക്കുന്നു ....

ഞാൻ അവളെ കളിയാക്കുന്ന മട്ടിൽ പറയുന്നത് കേട്ട് ആ ഉണ്ടക്കണ്ണുകൾ പുറത്ത് ചാടി.

"പിന്നെന്താ നീ അച്ഛനെ വിളിക്കാത്തെ...?

"എനിക്ക് സൗകര്യമില്ലാഞ്ഞിട്ട്
ഹാ ഇത് വല്യ കഷ്ടം ആയല്ലോ..."

"നീ ഒക്കെ എന്ത് മകനാട ആ പാവം വേറെ നാട്ടിൽ കെടന്ന് കഷ്ട്ടപ്പെടുന്നതാർക്ക് വേണ്ടീട്ടാ..
നന്ദി വേണം പന്നീ.... "
നല്ലൊരസ്സൽ കിഴുക്കും കിട്ടി തലക്ക് !

"ഞാനിപ്പോ എന്താ വേണ്ടേ...
അത് പറ ചുമ്മാ കൊണ കൊണ കൊണാന്ന്...

"അവളുടെ ഉപദേശി ചമയൽ എനിക്ക് തീരെ ഇഷ്ടപെട്ടില്ല..

"നീ ഒന്നും വേണ്ട അച്ഛനെ വിളിച്ചു സംസാരിക്കണം അതെന്നെ....

"ഇപ്പഴോ.. ഈ നേരത്തോ..

"ആ ഇപ്പൊ തന്നെ...

"ഈ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ഒരീസം.
കൊറേ ആയി ഭീഷണി...

അവളുടെ നേരെ കൈചൂണ്ടി പറഞ്ഞപ്പോൾ അവൾ ചിരിക്കുകയാണ് ചെയ്തത്. ഞാൻ അവളെ ഒന്നും ചെയ്യൂലാന്ന് അതിന് നല്ലോണം അറിയാം. എന്ത് ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു ദുരന്തനായിപ്പോയി.. !

ഞാൻ ഫോണിൽ നമ്പർ ഡയൽ ചെയ്തപ്പോൾ സ്‌പീക്കറിലിട് എന്ന് ആംഗ്യം കാണിച്ചു.

ഞാൻ ദേഷ്യത്തോടെ അവളുടെ ചന്തിക്കൊരടി കൊടുത്തപ്പോൾ പെണ്ണ്

💬 Comments

View all comments