Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
അങ്ങോട്ട് പോണ്ടാ....
അവൾ കമ്പിവേലി ചാടിക്കടക്കുന്നതിനിടെ ഞാൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അവളോടുള്ള ദേഷ്യം അവൾക്ക് വല്ലതും സംഭവിക്കുമോ എന്ന ഭയത്തിന് വഴിമാറിയിരുന്നു..
അവൾ അതൊന്നും ശ്രദ്ധിക്കാതെ ഓട്ടം തന്നെയാണ്.വീണു കിടക്കുന്ന ഉണങ്ങിയ തേക്കിനിലകൾ വലിയ ശബ്ദത്തോടെ ചവിട്ടി ഞെരിച്ചു അവൾ ഓടിക്കൊണ്ടിരുന്നു. ഈശ്വരാ ഈ പെണ്ണ് !ഞാൻ ഓട്ടത്തിന് വേഗം കൂട്ടി വേലി ചാടി കടന്ന് അവളുടെ അടുത്തെത്തിയെങ്കിലും പിടിക്കാൻ കിട്ടീല. അവൾ കാവിനടുത്തു കൂടി ഓടി പിറകിലുള്ള വലിയ മാവിൽ ചാരി നിന്ന് കിതച്ചുകൊണ്ട് എന്നെ നോക്കി.
വെള്ള ചുരിദാറിൽ ഷാൾ ധരിക്കാതെ മാവിൽ ചാരി നിന്ന് അവൾ എന്നെ നോക്കി കിലുങ്ങിചിരിച്ചു നിൽക്കുന്നു. നറുനിലാവ് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ അവളുടെ കവിളിൽ തത്തികളിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ആ നിൽപ്പ് കണ്ടാൽ മലയാള സിനിമകളിലെ യക്ഷിയെപ്പോലുണ്ട്. കള്ള പന്നി !
ഓടി അണച്ചു നിലത്തേക്കിരുന്ന് ഞാൻ അവളെ ദേഷ്യത്തോടെ നോക്കി. പട്ടി കിതക്കുന്ന പോലെ ഞാൻ കിതക്കുന്നുണ്ടായിരുന്നു..
"ഏത് ബാപ്പാനെ കെട്ടിക്കാനാ ദജ്ജാലെ ഇങ്ങട്ട് വന്നത്....
ഞാൻ അണച്ചുകൊണ്ട് ചോദിച്ചു.
"എനിക്ക് ദേ ഈ മാവിലെ മാങ്ങ വേണം..."
അവൾ നിഷ്കളങ്കമായി ഉത്തരം നൽകിക്കൊണ്ട് നഖം കടിച്ചു.
എനിക്കത് കേട്ടപ്പോൾ കലിയാണ്
വന്നത്. നട്ടപാതിരാക്ക് അവൾടെ മാങ്ങ... ഒരെണ്ണം അങ്ങ് പൊട്ടിച്ചാലോ..? അല്ലെങ്കി വേണ്ടാ പിന്നേം ഓടി വല്ല പൊട്ടകിണറ്റിലും
ചെന്ന് വീഴും പ്രാന്തി.. !
"ഇങ്ങു വന്നേ... പറയട്ടെ...?
ഞാൻ ആ ചമ്മലകളിൽ അമർന്നിരുന്നു കൊണ്ട് അവളെ വിളിച്ചു...
എന്നെ തല്ലുവോ...?
"ഇല്ല കുട്ടാ നല്ല റൊമാന്റിക് മൂഡ്. ഒരുമ്മ തരാനാ..."
അത്
💬 Comments
View all comments