Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
എന്റെ അച്ഛമ്മയല്ലേ.. !
അവൾ വിതുമ്പിക്കൊണ്ട് എന്റെ നേരെ ചാടി..
"ഹാ ഞാനൊരു തമാശ പറഞ്ഞതല്ലേ... ചൂടാവല്ലേ..
ഞാൻ അനുനയിപ്പിക്കാൻ നോക്കി
"ചില സമയത്ത് എന്താ പറയണ്ടേന്നറിയില്ല.. പിള്ളേരെപ്പോലെ... "
അവൾ എന്നെ നോക്കാതെ പിറുപിറുത്തു..
"എന്റമ്മോ ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ..
എനിക്ക് പക്വത ഇല്ലാ, പത്തു പൈസക്ക് വിവരം ഇല്ലാ സമ്മതിച്ചു. ഇപ്പോ അതാണോ പ്രശ്നം?"
"അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലാട്ടൊ, കഷ്ടണ്ട്.."
അവൾ പരിഭവത്തോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി.
"ഞാൻ പിണക്കം നടിച്ചുകൊണ്ട് അവളെ മടിയിൽ നിന്നെണീപ്പിച്ചു എഴുന്നേറ്റു.. "
"എന്തിനാ പോന്നൂസേ ചുമ്മാ വഴക്കുണ്ടാക്കാക്കി പോണേ, വന്നേ..!
അവൾ എന്റെ നേരെ കൈ നീട്ടി വിളിച്ചു. മടിയിലിരുത്താനാണ്!
"ഞാൻ പോട്ടെ എനിക്ക് വേറെ പണിയുണ്ട്...?
"എന്ത് പണി ക്ലാസ്സിന് പോണില്ലല്ലോ പിന്നെന്താ...?
അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു....
"ക്ലാസ്സല്ലാ.. എന്റെ ഭാവി ഭാര്യയുടെ അമ്മമ്മ മരിച്ചു. കാണാൻ പോണം..."
ഞാൻ അവളെ നോക്കാതെ പറഞ്ഞു.
ഒരു നിമിഷം അവൾ അന്തം വിട്ട് എന്നെ നോക്കി. പിന്നെ കണ്ണ് നിറച്ചു
"അയ്യോ എന്തൊക്കെ ആയിരുന്നു പാഡ് മാറ്റിതരുന്നവനോടെന്ത് നാണിക്കാനാ,ആനയാണ് ചേനയാണ്. എന്നിട്ട് സ്വന്തം അമ്മമ്മയെ കാണാൻ പോണം ന്ന് പറയാൻ അവൾടമ്മെടെ നാണം..... "
ഞാൻ അത്യാവശ്യം കലിപ്പിലാണ് അത് പറഞ്ഞത്.
"അത് ഞാൻ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചിട്ടാ...
അപ്പൊഴും അവൾ കരയുന്നുണ്ടായിരുന്നു. പക്ഷെ ആനന്ദക്കണ്ണീരായിരുന്നു എന്ന് മാത്രം.
"ചിണുങ്ങാതെ പോയി റെഡിയാവ് പോത്തേ ...
ഞാൻ അവളുടെ തലക്ക് ചെറുതായി കിഴുക്കിക്കൊണ്ട് പറഞ്ഞു..
എന്റെ കവിളിൽ അമർത്തിയൊരുമ്മയും തന്ന് പെണ്ണ് ഉള്ളിലേക്കോടി പെട്ടന്ന് ഡ്രസ്സ്
💬 Comments
View all comments