Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
പിന്നെ അതിനു മേലെ ടിഷ്യു എടുത്ത് വീണ്ടും നല്ലോണം തുടച്ചു.
"ഇവിടെയൊക്കെ പുരട്ടാനുള്ള ആന്റിഫംഗൽ ക്രീം കിട്ടും.ഞാനത് മറന്നു ഇനി നാളെ മേടിക്കാം.. "
ഉം..
അവൾ എന്നെ നോക്കിയൊന്ന് മൂളിയതേ ഒള്ളൂ. അപ്പോഴേക്കും അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നു.
ഞാൻ കവറിലെ ചിത്രം നോക്കി പാഡ് വെക്കുന്നതും സാകൂതം നോക്കി കിടക്കുവാണ് അവൾ. പാഡ് വെച്ച് കഴിഞ്ഞ് ഞാൻ അലമാരയിൽ നോക്കി ഒരു ഷെഡ്‌ഡി എടുത്ത് കൊണ്ട് വന്ന് ഞാൻ അവളെ ഇടീപ്പിച്ചുപ്പോൾ അവൾ അരക്കെട്ട് പൊക്കി തന്നു സഹായിച്ചു. ചുരിദാർ പാന്റും ഇട്ടുകൊടുത്തു ടോപ് താഴ്ത്തിയിട്ടു നേരെയാക്കി. എണീറ്റ്
പുറത്ത് പോയി കൈകഴുകി വൃത്തിയാക്കി തിരിച്ചു വന്നു. അവളുടെ അടുത്തിരുന്നതും അവൾ എന്റെ ഷർട്ടിൽ പിടിച്ചൊറ്റ വലി. ഞാൻ അവളുടെ മേലേക്ക് വീണതും അവൾ എന്നെ എല്ലുനുറുങ്ങുന്ന ശക്തിയിൽ കെട്ടിപിടിച്ചു.
"ഒന്നും മിണ്ടിയില്ലെങ്കിലും അവൾക്ക് പറയാനുള്ളതെല്ലാം അവളുടെ കണ്ണുനീർ എന്നോട് പറഞ്ഞു....
"ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ മാത്രം എന്ത് തേങ്ങയാടാ എനിക്ക്ള്ളത്... "
"നിനക്കോ നിനക്ക്.... ഒരു കോപ്പും ഇല്ലാ
പക്ഷെ നീ ഇല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തു പോവും അതോണ്ടാ....
ഞാൻ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു കൊണ്ട് പറഞ്ഞു.
വേദന കുറവുണ്ടോ?
"ആ കൊറവ്ണ്ട്...
" ഞാൻ ഗുളിക വാങ്ങീട്ട്ണ്ട്... സഹിക്കാൻ പറ്റാതാവുമ്പോ പറഞ്ഞോ !
ഉം....
കുടിക്കാൻ തരുവോ?
ഞാൻ അവളുടെ കാതിൽ പതിയെ ചോദിച്ചു.
"മ്മ്.കുടിച്ചോ..
അവൾ ഒട്ടും സംശയിക്കാതെ മൂളി..
"പോടീ ഞാൻ ചുമ്മാ ചോദിച്ചതാ.. നീ എന്ത് പറയുമെന്നറിയാൻ.."
"അപ്പൊ വേണ്ടേ...?
അവൾ എന്റെ
💬 Comments
View all comments