Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
കവിളിൽ കവിളുരസി...
"വേണം.പക്ഷെ നീയിങ്ങനെ നീറി പുകഞ്ഞു കിടക്കുമ്പോ വേണ്ട"
"ഒരു കാര്യം ഓർക്കുമ്പോൾ ഉണ്ണിയേട്ടനോടുള്ള ദേഷ്യം ഒക്കെ പോവും അയാൾ എന്നെ കെട്ടിയതോണ്ടാണല്ലോ എനിക്കീ കൊരങ്ങനെ കിട്ട്യേത്..."
അവൾ എന്റെ കവിളിൽ കടിച്ചു. ഈ കടിയിപ്പോ കുറച്ച് കൂടുന്നുണ്ട് പെണ്ണിന്. സന്തോഷം വന്നാൽ പിന്നെ എന്റെ കവിളിൽ കടിച്ചില്ലെങ്കിൽ അവൾക്ക് ഇരിക്കപൊറുതി ഇല്ലാ..
"കൊരങ്ങൻ നിന്റെ കെട്ട്യോൻ..
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
"ഹഹ അയാള് കൊരങ്ങൻ അല്ല വേറെതാണ്ടാ...
"പൊന്നൂസേ...
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വിളിച്ചു..
"എന്താഡീ ..
"നിന്നോടൊരു കാര്യം പറയട്ടെ.നീ അതറിയണമെന്നെനിക്കൊരു തോന്നൽ... !
അവൾ പതിയെ പറഞ്ഞു നിർത്തി
"ഹാ പറ പെണ്ണെ....... എന്നെ വിശ്വാസം ഇല്ലേ നിനക്ക്?
ഞാൻ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി... എന്റെ ഉള്ള് പിടിച്ചു കുലുക്കിയ ആ കഥ ഞാൻ നിങ്ങളോട് പറയാം
ഒരുപാട് സങ്കൽപ്പങ്ങളും ആയിട്ടാണ് അമ്മുവിന്റെ കല്യാണം നടന്നത്. ഒരു ഗതിയും ഇല്ലാത്ത വീട്ടിലെ പെണ്ണിനെ കെട്ടിയ ഉണ്ണിമാമ അവളുടെ മനസ്സിലെ ദൈവം ആയിരുന്നു. പക്ഷെ അത് ആദ്യ ദിവസങ്ങളിൽ തന്നെ തകർന്നു....
ആദ്യ രാത്രി ഒരുമ്മ
പോലും കിട്ടാതെ കിടന്നുറങ്ങേണ്ടി വന്നപ്പോൾ തന്നെ ഉണ്ണിക്ക് തന്നോട് എന്തോ അകൽച്ച ഉണ്ടെന്നവൾക്ക് തോന്നിയതാണ്. ആ തോന്നൽ രണ്ടാം ദിനം പൂർണമായി. അവൾ റൂമിലേക്ക് കയറി ചെല്ലുമ്പോൾ അവളുടെ ഭർത്താവ് വേറൊരു പയ്യനെ കെട്ടിപിടിച്ചുമ്മവെച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുന്നു. അവൻ തിരിച്ചും ഉണ്ണിയെ കെട്ടിപ്പിടിക്കുന്നും ഉമ്മ വെക്കുന്നും ഉണ്ട്...
ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത രംഗം കണ്ട് അവളൊന്ന് ഞെട്ടി.
💬 Comments
View all comments