0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.2K

അവിശ്വസനീയതയോടെ അവൾ വിളിച്ചു...

"ഉണ്ണിയേട്ടാ.... ഇവനെന്താ ഇവിടെ....

"ആ കൊറേ കാലമായിട്ട് ഇവനിവിടെയാ ഇനീം ഇവിടെ കാണും. നീ ചെലക്കാതെ ഇങ്ങട്ട് കേറി വാതിലടക്ക്..

"അയാൾ കട്ടിലിൽ ഇരുന്നോണ്ട്
അവൾക്ക് നേരെ ചീറി...
ആ പയ്യനാണെങ്കിൽ അവളെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ അവന്റെ ജോലി തുടർന്നു.....

"എണീറ്റ് പോടാ ഞങ്ങടെ റൂമീന്ന് അല്ലേൽ ഞാൻ എല്ലാരേം വിളിച്ചു കൂട്ടും...

മനസ്സ് തകർന്ന അവളുടെ രോദനം.

ഞൊടിയിടയിൽ ഉരുക്കു പോലുള്ള ഉണ്ണിയുടെ കൈ അവളുടെ കഴുത്തിൽ പിടിമുറുക്കി.അവള് ശ്വാസം മുട്ടി കണ്ണുരുട്ടി ദയനീയമായി അവനെ നോക്കി.

"വിട് ഉണ്ണിയേട്ടാ... ശ്വാസം മുട്ടുന്നു....

..ഇനി തൊള്ള തൊറന്നാൽ കൊന്നു കളയും തേവിടിച്ചി....
അത് പറയുന്നതിനോടൊപ്പം അവളുടെ കഴുത്തിലെ കൈ ഒന്നു കൂടി മുറുകി. അവൾ ഇരുകൈയും കൊണ്ട് അവന്റെ കൈ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അത് അനങ്ങിയത് പോലും ഇല്ലാ...
ഒടുവിൽ അവളുടെ കണ്ണുകൾ മേലേക്ക് മറയാൻ തുടങ്ങിയപ്പോൾ ഉണ്ണി പിടിവിട്ടു..
അവൾ താഴെക്ക് ഊർന്നിറങ്ങി നിലത്തിരുന്ന് ആഞ്ഞു ശ്വസിച്ചു.
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തെക്കാൾ ജീവിതം വീണുടഞ്ഞതിന്റെ സങ്കടം കണ്ണിലൂടെ പുറത്തെക്കൊഴുകി യാതൊരു നിയന്ത്രണവുമില്ലാതെ !

അപ്പോഴും ഉണ്ണിയും ആ പയ്യനും കട്ടിലിൽ കാല് നിലത്തേക്കിട്ട് അവളെ നിർദാക്ഷിണ്യം നോക്കിയിരുന്ന് ക്രൂരമായി ചിരിക്കുന്നു...

അവൾ നോക്കിയിരിക്കെ ആ പയ്യൻ ഉണ്ണിയുടെ മുണ്ട് ഉരിഞ്ഞു മാറ്റി...

സ്വപ്നത്തിൽ പോലും കാണാത്ത രീതിയിൽ ജീവിതം കണ്മുന്നിൽ നിന്നും കൈ വിട്ടു പോകുന്നത് കണ്ട അമ്മു ഇരുന്ന ഇരുപ്പിൽ നിരങ്ങി നിരങ്ങി ഉണ്ണിയുടെ കാൽച്ചുവട്ടിൽ എത്തി അവന്റെ കാലിലേക്ക് മുഖം പൂഴ്ത്തി വീണു..

💬 Comments

View all comments