Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
നിന്റെ കഷ്ടപ്പാട് നിന്നെ വീഴ്ത്താൻ ഉപയോഗിക്കാം എന്നും ജിഷ്ണുവാണ് പറഞ്ഞു തന്നത്. അങ്ങനെയാണ് അച്ഛന് ജോലി കൊടുത്തതും ഇടക്ക് പൈസ തന്ന് സഹായിച്ചതും എല്ലാം....
ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ടതിന്റെ ഞെട്ടൽ അവളുടെ മുഖത്തുണ്ടായിരുന്നു.മരിച്ച പോലെയായിരുന്നു അവളുടെ ഇരുപ്പ്.അവൾ എന്റെ മടിയിൽ നിന്നെഴുന്നേറ്റ് പോവാൻ നോക്കിയപ്പോൾ ഞാൻ ബലമായി പിടിച്ചിരുത്തി.
"അല്ലങ്കിലും മേമ ഒന്നാലോചിച്ചു നോക്കിയേ..എനിക്ക് ഒരു വർഷത്തിനുള്ളിൽ ജോലി കിട്ടും പിന്നെ നല്ല സുന്ദരികുട്ടികളെ കിട്ടാൻ ഒരു പാടുമില്ല.പിന്നെന്തിനാ ഈ സെക്കന്റ് ഹാന്റ്.അത് പോട്ടെന്നു വെക്കാം ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്ന നീയും ഞാനും ഒട്ടും സെറ്റാവില്ലെന്ന് മേമ ക്കറിയില്ലെ..."
ഞാൻ അവളുടെ കയ്യിൽ പിടിച്ചത് പറഞ്ഞപ്പോൾ അവൾ യാതൊരു പ്രതികരണവും ഇല്ലാതെ ഇരുന്നുകൊണ്ട് എന്നെ ദൈന്യതയോടെ നോക്കി. ആ കണ്ണുകളും മനസ്സും മരിച്ചു കഴിഞ്ഞിരുന്നു.
“പക്ഷെ ഉള്ളത് പറയാല്ലോ.. മേമ ഒരു കിണ്ണൻ ചരക്കാണ്. അന്ന് എല്ലാം ഒപ്പിക്കണം എന്ന് കരുതിയതാ.. നശിച്ച മെൻസസ്. എല്ലാം തുലച്ചു.നിന്നെ കണ്ട് പലതവണ എന്റെ കൺട്രോൾ പോയതാണ് പക്ഷെ സംശയം തോന്നാതിരിക്കാൻ ഞാൻ പിടിച്ചു നിന്നതാ.. എത്രേം പെട്ടന്ന് നീ ഇതെല്ലാം എനിക്ക് തന്ന് എന്നെ സുഖിപ്പിക്കണം. ഇനി ഉണ്ണി ഒഴിവാക്കിയാലും വേറെ കല്യാണം കഴിക്കുവൊന്നും വേണ്ടാ.. നിനക്ക് ചെലവിന് ഞാൻ തരാം..നീ ഇതൊന്നും വേറാർക്കും കൊടുക്കാതിരുന്ന മതി." ഞാനവളുടെ മാറിൽ കൈ വെച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ അറപ്പോടെ കൈ തട്ടി മാറ്റി കൊണ്ട് എണീറ്റു.അടുത്ത നിമിഷം അവളുടെ കൈ ശക്തമായി എന്റെ കവിളിൽ പതിഞ്ഞു.
"ഇനി എന്റെ മുന്നിൽ കണ്ട് പോവരുത് നിന്നെ... ചെറ്റേ.. !
💬 Comments
View all comments