0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : kannan Read All Parts 5.1K

കൈചൂണ്ടി അലറുമ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു.പുറമെ ചിരിച്ചെങ്കിലും ഞാനും ഉള്ളിൽ വേദനിക്കുകയായിരുന്നു. ഇത്രേം സ്നേഹിച്ചിട്ടും അവൾക്കെന്നെ മനസ്സിലാവുന്നില്ലല്ലോ എന്നോർത്ത്‌.

"എടീ ഞാൻ തമാശ പറഞ്ഞതാ.. അയ്യേ അതിനാണോ ഇങ്ങനെ മോങ്ങുന്നേ.... "

ഞാൻ കസേരയിൽ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി.എനിക്കാകെ ദേഷ്യം വന്നു. ആദ്യമായി അവൾക്കെതിരെ എന്റെ കയ്യുയർന്നു. കൈ വീശി ഒറ്റയടി! അടി കൊണ്ട് അവൾ പിന്നിലേക്ക് നീങ്ങി. പിന്നെ അത്ഭുതത്തോടെ എന്നെ നോക്കി.പിന്നെ ദേഷ്യത്തോടെ എന്റെ നേരെ വിരൽ ചൂണ്ടി.എന്തോ പറയാൻ തുടങ്ങിയ അവളെ ഞാൻ ചുമരിലേക്ക് ചാരി നിർത്തി വായ പൊത്തി.

"ഇത്രേം സ്നേഹിച്ചിട്ടും നിനക്കെഞ്ഞെ മനസ്സിലായില്ലലോ പന്നീ… “

അത് പറഞ്ഞപ്പോഴേക്കും എനിക്കും കരച്ചിൽ വന്നിരുന്നു. അത് കേട്ടപ്പോൾ അവൾ അന്തം വിട്ടുകൊണ്ട് എന്നെ നോക്കി.ഞാൻ അവളിൽ നിന്നും മാറി നിന്ന് കണ്ണുതുടച്ചു.പിന്നെ പേഴ്‌സ് തുറന്ന് എന്റെ ബ്രേസ്ലെറ്റും മാലയും മാറ്റി ഞാൻ പണികഴിപ്പിച്ച താലിമാല എടുത്ത് അവളുടെ നേരെ നീട്ടി.

"ഇതൊക്കെ ഞാൻ ആർക്ക് വേണ്ടീട്ടാ..... പോടീ.... പോയി…..

സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു പോയി.ദേഷ്യത്തിൽ ആ താലി ഞാൻ മുറ്റത്തേക്ക് നീട്ടി എറിഞ്ഞു അവൾക്ക് പുറം തിരിഞ്ഞു നിന്നു.

"എന്താ കണ്ണാ അവടെ....?

അച്ഛമ്മ ഉള്ളിൽ നിന്ന് വിളിച്ചു ചോദിച്ചു. ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി.അച്ഛമ്മ വല്ലതും കേട്ടു കാണുമോ.?

"ഞാൻ ഫോണിൽ പറഞ്ഞതാ അച്ചമ്മാ.. കൂട്ടുകാരിയാ..."

ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്ത്‌ ഉത്തരം നൽകി. അമ്മു അപ്പോഴും എന്നെ തന്നെ നോക്കി നിക്കുവാണ്. എല്ലാം അബദ്ധമായി എന്ന

💬 Comments

View all comments