0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : kannan Read All Parts 5.2K

ആണെന്നവൾക്ക് മനസ്സിലായത്.അവൾ ഫോൺ ചെവിയിൽ വെച്ചു കൊണ്ട് തന്നെ എന്റെ കൂടെ ഹാളിലേക്ക് വന്നു. ആരും നോക്കുന്നില്ലെന്നുറപ്പ് വരുത്തി ഞാൻ അവളുടെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ഉമ്മ വെച്ചു..

"ശ്വാസം മുട്ടീട്ടാ... ഇനി പൊയ്ക്കോ..”

ഞാനവളുടെ കാതിൽ പറഞ്ഞു കൊണ്ട് ഫോൺ വാങ്ങി ഉമ്മറത്തേക്ക് നടന്നു. അവൾ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്ന് എന്തോ ഓർത്തു ചിരിച്ചുകൊണ്ട് അവൾ വീണ്ടും അടുക്കളയിലേക്ക് പോയി.

സദ്യ തയ്യാറാക്കികഴിഞ്ഞ് എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു. പിറന്നാളായത് കൊണ്ട് എന്റെ ഇലയിലാണ് ആദ്യം വിളമ്പിയത്.എല്ലാ വിഭവങ്ങളും അടങ്ങിയ നല്ല ഉഗ്രൻ സദ്യ.വടികൊടുത്ത്‌ അടി വെടിക്കേണ്ടെന്ന് കരുതി ഞാൻ പക്ഷെ അഭിപ്രായമൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ ആതിര ഒരു റിസ്റ്റ് വാച്ച് കൊണ്ടുവന്ന് എന്റെ കയ്യിൽ കെട്ടി. അവളുടെ വക ഗിഫ്റ്റ് !

ഞാൻ നന്ദി സൂചകമായി ഒരു ഫ്ലയിങ് കിസ്സ് എല്ലാരും കാൺകെ കൊടുത്തു.അവളെന്റെ പെങ്ങളാണെന്ന് എനിക്കും അവൾക്കും അറിയാമല്ലോ പക്ഷെ മറ്റുള്ളവരുടെ മുഖഭാവം കണ്ട് ഞാനിനി നേരിട്ട് ഉമ്മവെച്ചതാണോ എന്നെനിക്ക് തോന്നിപോയി.പിന്നെ അങ്ങോട്ട് എന്നെ പച്ചക്ക് തീറ്റ ആയിരുന്നു അരങ്ങേറിയത്. ലച്ചു തന്നെ ആണ് ആ കർമത്തിന് നേതൃത്വം നൽകിയത്. എന്റെ ജീവിതത്തിൽ നടന്ന അബദ്ധങ്ങളും ദുരന്തങ്ങളും മാത്രം ചികഞ്ഞെടുത്ത്‌ ലച്ചു മറ്റുള്ളവരെ ചിരിപ്പിച്ചു. എല്ലാരും കൂട്ടച്ചിരിയോടെ അത് വിജയിപ്പിക്കുകയും ചെയ്തു. ഏകദേശം മൂന്നു മണിയായപ്പോൾ ആതിര പോവാനിറങ്ങി.അവളെ വീട്ടിൽ കൊണ്ടാക്കാൻ ലച്ചു എന്നോട് പറഞ്ഞതനുസരിച്ച് ഞാൻ അവളെയും കൂട്ടി ഇറങ്ങി. ഒരു കുഞ്ഞനുജത്തിയുടെ എല്ലാ കുറുമ്പും സ്വാതന്ത്രവും സ്നേഹവും അവൾ എന്നോട് കാണിച്ചു തുടങ്ങിയിരുന്നു.

💬 Comments

View all comments