Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
ഒരു കൂടപ്പിറപ്പിന്റെ അഭാവം ശരിക്ക് മനസ്സിലാക്കിയ ഞാൻ അത് ശരിക്കും ആസ്വദിച്ചു. ഒരു ദിവസം മാത്രം പഴക്കമുള്ള ഈ സഹോദര സഹോദരി ബന്ധം ഇത്രമേൽ ശക്തമായത് കണ്ട് ഞാൻ തന്നെ അതിശയിച്ചു പോയി.
"ഇഷ്ടപ്പെട്ടോ എന്റെ ഗിഫ്റ്റ്.?
വീടിനു മുന്നിൽ ഇറക്കിയപ്പോൾ അവൾ എന്നോട് ചോദിച്ചു.
"പിന്നെ ഒരുപാട് ഇഷ്ടായി ! ഞാൻ ചിരിയോടെ പറഞ്ഞു.
"അമ്മേടെ സെലക്ഷനാ.. അമ്മക്ക് നിന്നെ വല്യ കാര്യാണ് ഇപ്പൊ. "
"അപ്പോ നിനക്ക് എന്നെ ഇഷ്ടമല്ലേ?
ഞാൻ കുസൃതിയോടെ ചോദിച്ചു.
"മ്മ്.. ഒരുപാട്.. എന്റെ സ്വന്തം ചേട്ടനെപ്പോലെയാ ഇപ്പൊ നീ.. " അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇതെല്ലാം കണ്ടും കെട്ടും അവളുടെ അമ്മ ഉമ്മറത്തു വന്ന് നിക്കുന്നുണ്ടായിരുന്നു.
"എന്നാലേ എന്റെ പുന്നാര പെങ്ങള് സമയം കളയാതെ പോയി പഠിച്ചേ.. വല്ല ലിസ്റ്റിലും കേറീട്ട് വേണം നിന്നെ കെട്ടിച്ചു വിടാൻ "
ഞാനവളുടെ കവിളിൽ നുള്ളിക്കൊണ്ടത് പറഞ്ഞപ്പോൾ അവളെ ചിണുങ്ങി..
"പോടാ പട്ടീ.... "
അവൾ എന്നെ കൊഞ്ഞനം കുത്തികൊണ്ട് ഉമ്മറത്തേക്ക് പാഞ്ഞു. അമ്മയോട് വാച്ചിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു...
എന്തൊക്കെയാണ് ജീവിതത്തിൽ നടക്കുന്നത് ഇന്നലെ വരെ വെറുമൊരു സുഹൃത്തായിരുന്നവളെ ഞാനെന്റെ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്നു.അവളെന്നേയും.ബദ്ധശത്രുവായിരുന്ന ഈ അമ്മക്ക് ഒരു ദിവസം കൊണ്ട് ഞാൻ മകനെപ്പോലെയായി.എന്റെ ജീവിതം മൊത്തം ട്വിസ്റ്റുകളാണല്ലോ. അല്ല ചെറിയച്ഛന്റെ ഭാര്യ എന്റെ പ്രാണനായി മാറിയതിന്റെ അത്രേം വരില്ലല്ലോ ഇതൊന്നും .. ഒരു ചിരിയോടെ ഞാൻ ഓർത്തു.
വീട്ടിലെത്തിയപ്പോൾ അച്ഛമ്മയും അമ്മുവും തറവാട്ടിലേക്ക് പോയിരുന്നു.പിന്നെ ലച്ചുവിനോട് കുറുമ്പ് കാട്ടി നേരം കളഞ്ഞു. ഇടക്ക്
💬 Comments
View all comments