0%

Chapter Title : കണ്ണീർപൂക്കൾ 2

Author : Akh Read All Parts 619

ഒരുമിച്ച് ഒരു ഇലയിൽ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങി .കല്യാണ സദ്യയുടെ വിഭവങ്ങൾ ഒന്നു മിലെങ്കിലും ആശ ചേച്ചി ഉണ്ടാകി വെച്ചിട്ട് പോയ മാമ്പഴ പുളിശേരിയും അവിയിലും പപ്പടവും കൂട്ടി ഞങ്ങൾ ഒരു പിടി പിടിച്ചു .ഇടക് അവളുടെ വായിൽ ചോറുരുള്ള വെച്ചു കൊടുത്തും ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു .ഭക്ഷണം കഴിച്ചതിനെക്കാൾ എനിക്ക് സംത്യപ്തി ആയത് അവളുടെ മുഖത്തെ സന്തോഷം കണ്ടിട്ട് ആണു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ കൈ കഴുകി വന്നു. ഞാൻ ഡ്രസ് മാറിയിട്ട് വരാനു പറഞ്ഞു മുകളിൽ പോവാൻ ഒരുങ്ങിയ എന്നെ അവൾ പിടിച്ചു നിർത്തി . ഞാൻ എന്താണു എന്ന അർത്ഥ ത്തിൽ അവളുടെ മുഖത്തേക് നോക്കിയപ്പോൾ അവൾ പറഞ്ഞു എന്നിക്ക് ഒരു അഗ്രഹം കൂടി ഉണ്ട് അതും കൂടി സാധിച്ചു തരണം .എന്നു പറഞ്ഞ് അവൾ റൂമിലേക്ക് പോയി കൈയിൽ ഒരു തക്കോൽ അയി വന്നു ,എന്നിട്ട് എന്നെ കൂട്ടി മുകളിലേക്ക് പോയി .ആ തക്കോൽ എന്റെ മുറിയുടെ ആയിരുന്നു എന്ന് മുകളിൽ എത്തിയപ്പോൾ ആണു മനസിൽ ആയതു . അവൾ വാതിൽ തുറന്നു, ഞങ്ങൾ രണ്ടു പേരും വലതു കാൽ വെച്ച് റുമിൽ കയറി. റൂമിൽ കയറിയപ്പോ ഞാൻ ആകെ ഞെട്ടി പോയി എന്റെ റും ആകെ മാറിയിരിക്കുന്നു ,റൂമിലെ കർട്ടനും വിരിയും എല്ലാം പുതിയത് റൂമിലെ എല്ല സാധനങ്ങളും അടുക്കി പെറുക്കി വെച്ചിരിക്കുന്നു .ഇതോകെ കണ്ടു സ്തബ്ദനായി നിൽക്കുന്ന ഞാൻ അവളെ നോക്കിയപ്പോൾ, അവൾ എങ്ങനെ യുണ്ട് എന്ന അർത്ഥത്തൽ മുഖം കാണിച്ചു ,ഞാൻ പറഞ്ഞു

💬 Comments

View all comments