Chapter Title : കണ്ണീർപൂക്കൾ 3
. വണ്ടിയിൽ കയറിയപ്പോ മുതൽ ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല ,കുറച്ചു വഴി കഴിഞ്ഞപ്പോൾ ഞാൻ തന്നെ ആദ്യം സംസാരിച്ച് തുടങ്ങി. ഞാൻ: ദേവൂ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ,പഴയ പിണക്കം ഒന്നും മാറിയില്ലേ , ദേവൂ: എനിക്ക് പിണക്കം ഒന്നും ഇല്ലാ, ഞാൻ കാരണം അന്നു അനിയേട്ടനു അല്ലേ തല്ലു കൊണ്ടത് അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്,
ഞാൻ: അതു സാരമില്ല ചെറുപ്പത്തിലേ കുസൃതികൾ അല്ലേ . എന്നാലും നിനക്ക് എന്നെ അവിടെ വെച്ച് മനസിലാകാതിരുനത് എന്താ, നീ എന്റെ ഫോട്ടോസ് ഒക്കെ കണ്ടാതണല്ലോ ,
ദേവൂ :അനിയേട്ടൻ ആകെ മാറി ,ആ ഫോട്ടൊസിൽ താടി ഒന്നും ഉണ്ടായിരുന്നില്ല ,ആ ഫോട്ടൊസിൽ നിന്ന് വളരെ വിത്യാസം ആയിട്ടുണ്ട് , എന്നാലും അനിയേട്ടനെ കണ്ടപ്പോൾ എനിക്ക് എവിടെയൊ കണ്ട പോലെ തോന്നി ,പക്ഷെ ഓർത്തെടുക്കാൻ തുടങ്ങുന്നതിന് മുൻപ് എന്നെ മഴ വെള്ളത്തിൽ കുളിപ്പിച്ചില്ലെപിന്നെ ചിന്താ മൊത്തം എന്തു ചേയ്യണം എന്നു ആയി .
ഞാൻ: [ശരിയ അവൾ പറഞ്ഞത് ഞാൻ ആ ഫോട്ടൊയെക്കാളും ഒരു പാടു മാറിയിട്ടുണ്ട് അത് ദുബായിൽ ഉള്ളപ്പോൾ എടുത്തതാ] സോറി ദേവൂ ഞാൻ അറിയാതെ പറ്റിയതാ , പക്ഷെ അതു കാരണം എന്നിക്ക് ദേവൂനെ കാണാൻ പറ്റിയല്ലോ . അതിനു അവൾ ഒന്നും മിണ്ടിയില്ല . ഞാൻ മിററിൽ നോക്കിയപ്പോൾ അവളുടെ മുഖത്ത് പുഞ്ചരി വിടരുന്നത് കണ്ടു .ഞാൻ കുറച്ചു നേരം അത് നോക്കി വണ്ടി ഓടിച്ചു .
ദേവൂ: അതെ അനിയേട്ട ഇങ്ങനെ വണ്ടി ഓടിച്ചാൽ അടുത്ത
💬 Comments
View all comments